Health

സ്കോളിയോസിസിന് ആസ്റ്റർ മെഡ്‌സിറ്റിയിൽ പരിശോധനാക്യാമ്പ്; ചികിത്സാചെലവിൽ വൻ ഇളവുകൾ – aster medcity medical camp

ഏപ്രിൽ ഇരുപത്തഞ്ചു വരെ നീളുന്ന ക്യാമ്പ് ആസ്റ്റർ സ്പൈൻ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്

കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ സ്കോളിയോസിസ് രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ ഇരുപത്തഞ്ചു വരെ നീളുന്ന ക്യാമ്പ് ആസ്റ്റർ സ്പൈൻ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്. നട്ടെല്ലിൽ അസ്വാഭാവികമായ വളവുകൾ ഉണ്ടാകുന്ന രോഗമാണ് സ്കോളിയോസിസ്.

ലോകമെമ്പാടും ലക്ഷക്കണക്കിനാളുകൾക്ക് ഈ രോഗമുണ്ട്. കൃത്യമായ പരിശോധനകളും ചികിത്സയും ഉറപ്പാക്കിയാൽ സ്കോളിയോസിസ് ബുദ്ധിമുട്ടുകളില്ലാതെ കൈകാര്യം ചെയ്യാനും ഭേദമാക്കാനും കഴിയും.

ക്യാമ്പ് നടക്കുമ്പോൾ ഡോക്ടറെ കാണുന്നതിനുള്ള കൺസൾട്ടേഷൻ ഫീസ് പകുതിയായി കുറച്ചിട്ടുണ്ട്. എക്‌സ്‌റേ, റേഡിയോളൊജി പരിശോധനകൾ ആവശ്യമുള്ളവർക്ക് 20% വിലക്കിഴിവും ലഭ്യമാകും. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് ചികിത്സ തുടങ്ങുന്നത് മുതൽ രോഗം ഭേദമാകുന്നത് വരെ സമഗ്രമായ പരിരക്ഷ ഉറപ്പാക്കുന്ന പ്രത്യേക പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8111 998 098 എന്ന നമ്പറിൽ ബന്ധപ്പെടാം.

STORY HIGHLIGHT: aster medcity medical camp