അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് ‘കേസരി ചാപ്റ്റർ 2’. അക്ഷയ് കുമാർ ആരാധകർക്കും ബോളിവുഡിനും ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് കേസരി ചാപ്റ്റർ 2. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ പുതിയ കാരക്ടർ ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അക്ഷയ് കുമാർ. കഥകളി വേഷത്തിലാണ് പോസ്റ്ററിൽ അക്ഷയ് കുമാറിനെ കാണാനാവുക. കഥകളിയിലെ പച്ച വേഷത്തിലാണ് അക്ഷയ് കുമാർ എത്തിയിരിക്കുന്നത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായാണ് അക്ഷയ് കുമാര്‍ ചിത്രം പങ്കുവച്ചത്. ഏപ്രില്‍ 18-നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.
‘ഇത് ഒരു വേഷമല്ല, ഇത് ഒരു പ്രതീകമാണ് – പാരമ്പര്യത്തിന്റെയും, പ്രതിരോധത്തിന്റെയും, സത്യത്തിന്റെയും, എന്റെ രാജ്യത്തിന്റെയും. സി ശങ്കരൻ നായർ ആയുധം കൊണ്ട് പോരാടിയില്ല. നിയമം കൊണ്ടും ഉള്ളിലെ തീ കൊണ്ടും അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി. ഈ ഏപ്രിൽ 18 ന്, പാഠപുസ്തകങ്ങളിൽ നിങ്ങൾ ഒരിക്കലും പഠിപ്പിച്ചിട്ടില്ലാത്ത കോടതി വിചാരണയുമായി ഞങ്ങൾ നിങ്ങൾക്ക് മുന്നിലെത്തുന്നുഇത് ഒരു വേഷമല്ല, ഇത് ഒരു പ്രതീകമാണ് – പാരമ്പര്യത്തിന്റെയും, പ്രതിരോധത്തിന്റെയും, സത്യത്തിന്റെയും, എന്റെ രാജ്യത്തിന്റെയും. സി ശങ്കരൻ നായർ ആയുധം കൊണ്ട് പോരാടിയില്ല. നിയമം കൊണ്ടും ഉള്ളിലെ തീ കൊണ്ടും അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി. ഈ ഏപ്രിൽ 18 ന്, പാഠപുസ്തകങ്ങളിൽ നിങ്ങൾ ഒരിക്കലും പഠിപ്പിച്ചിട്ടില്ലാത്ത കോടതി വിചാരണയുമായി ഞങ്ങൾ നിങ്ങൾക്ക് മുന്നിലെത്തുന്നു.’
ധർമ്മ പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരൺ സിംഗ് ത്യാഗിയാണ്. മാധവനും അനന്യ പാണ്ഡെയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അമൃതപാൽ സിംഗ് ബിന്ദ്ര, അക്ഷത് ഗിൽഡിയൽ, സുമിത് സക്സേന, കരൺ സിംഗ് ത്യാഗി ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. മാധവനും അനന്യ പാണ്ഡെയും പ്രധാന വേഷങ്ങളിൽ എത്തുന്നു.
STORY HIGHLIGHT: kesari chapter 2