പിഎം ശ്രീ പ്രൊജക്റ്റ് നടപ്പിലാക്കുന്നതിൽ കേന്ദ്രസർക്കാർ വെച്ച നിർദേശങ്ങളെ കുറിച്ചാണ് മന്ത്രിസഭായോഗം ചർച്ച ചെയ്‌തതെന്ന് മന്ത്രി വി ശിവൻകുട്ടി. നിർദേശങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
1377 കോടി രൂപയാണ് കേരളത്തിന് നഷ്ടം വരുന്നത്. കേന്ദ്രത്തിന് രാഷ്ട്രീയം കളിക്കാനുള്ള ഫണ്ട് അല്ല ഇതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എസ്എസ്കെയ്ക്കും ഫണ്ട് തരില്ല എന്നാണ് പറയുന്നത്. കേന്ദ്ര സർക്കാരിന്റെ ഒരു ഫണ്ടും കേരളത്തിന് തരില്ല എന്നാണ് പറയുന്നത്. ന്യായമായി തരേണ്ട ഫണ്ട് വാങ്ങി എടുക്കുന്നതിന് നിയമപരമായി പോരാടുമെന്ന് മന്ത്രി വ്യക്തമാക്കി.