Recipe

ഞൊടിയിടയില്‍ ചിക്കന്‍ കട്‌ലറ്റ് തയ്യാറാക്കാം

നല്ല കിടിലന്‍ രുചിയില്‍ ഞൊടിയിടയില്‍ ചിക്കന്‍ കട്‌ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ചിക്കന്‍ – 500 ഗ്രാം
സവാള – 2 എണ്ണം
ഉപ്പ് – ആവശ്യത്തിന്
പച്ചമുളക് – 4 എണ്ണം
ഇഞ്ചി – 1
വെളുത്തുള്ളി – 4 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
കോഴിമുട്ട – 2 എണ്ണം
ഗരം മസാല – 1 tsp
കുരുമുളക് പൊടി – 1 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
ചിക്കന്‍ മസാല – 1/2 ടീസ്പൂണ്‍
പെരുംജീരകപൊടി – 1/2 ടീസ്പൂണ്‍
ഉരുളക്കിഴങ് – 3 എണ്ണം
വെളിച്ചെണ്ണ – 4 ടേബിള്‍ സ്പൂണ്‍
ബ്രഡ്‌പൊടിച്ചത് – 1 കപ്പ്

പാകം ചെയ്യുന്ന വിധം

പാന്‍ ചൂടാകുമ്പോള്‍ എല്ലില്ലാത്ത ചിക്കന്‍ ഇട്ടുകൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്തുകൊടുക്കുക. കുരുമുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. കുറച്ച് വെള്ളവും ചേര്‍ത്ത് കൊടുത്തു നന്നായി വേവിക്കാം. ഉരുളകിഴങ്ങ് തൊലിയോട് കൂടി കുക്കറില്‍ വെച്ച് വേവിക്കാം. വെന്ത് കഴിയുമ്പോള്‍ തൊലികളഞ്ഞു നന്നായി ഉടച്ചു മാറ്റിവെക്കുക. വേവിച്ച ചിക്കന്‍ മിക്‌സിയില്‍ ഇട്ട് അടിച്ചെടുത്തു മാറ്റി വയ്ക്കുക. പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള ചെറുതായി അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചെറുതായി അരിഞ്ഞത് ചേര്‍ത്തുകൊടുക്കുക. പച്ചമുളക് ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് കറിവേപ്പിലയും ചേര്‍ത്തുകൊടുത്ത്‌വഴറ്റുക. മഞ്ഞള്‍പ്പൊടി, കുരുമുളക്‌പൊടി ,ഗരംമസാല , പെരുംജീരകപ്പൊടി , ചിക്കന്‍ മസാല എന്നിവ ചേര്‍ക്കുക. വേവിച്ച് ഉടച്ച് വെച്ച ഉരുളകിഴങ്ങു ഇതിലേക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. മിക്‌സിയില്‍ ഇട്ട് അടിച്ച ചിക്കന്‍ ഇതിലേക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. മുട്ട ഉടച്ച് ഒരു പാത്രത്തില്‍ എടുക്കുക. മിക്‌സില്‍ നിന്നും ഒരു ഉരുള എടുത്തു കട്‌ലറ്റ് രീതിയില്‍ ഉരുട്ടി എടുക്കുക. ഉടച്ച് വച്ചിരിക്കുന്ന മുട്ടയില്‍ യോജിപ്പിക്കുക. ശേഷം ബ്രഡ് പൊടിയില്‍ പൊതിഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോള്‍ കട്‌ലറ്റ് പീസ് ഇതിലേക്ക് ഇടുക. ഒരു സൈഡ് മൂത്തു കഴിയുമ്പോള്‍ തിരിച്ചിട്ടു മറുവശവും മൂപ്പിക്കുക.