Movie News

പി വി ആർ തിയേറ്ററിൽ മദ്യം വിളമ്പാൻ തീരുമാനിച്ചിരിക്കുന്നു, ഇനി മുതൽ തീയേറ്ററിൽ എത്തുന്നവർക്ക് മദ്യം ലഭിക്കും

ഇന്ത്യയിലെ ചലച്ചിത്ര പ്രദർശന മേഖലയിലെ ഒരു പ്രധാന വിതരണക്കാർ ആയ പിവിആർ ഐനോക്സ് , പ്രേക്ഷകരെ തിയേറ്ററുകളിലേക്ക്  ആകർഷിക്കുന്നതിനായി ഒരു പുതിയ മാർഗം കണ്ടുപിടിച്ചതായി ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്.

 

കൂടുതൽ ആളുകൾ തിയേറ്ററിലേക്ക് എത്തുവാൻ വേണ്ടി ബംഗളൂരു പോലെയുള്ള ചില നഗരങ്ങളിലെ തീയേറ്ററുകളിൽ മദ്യ വില്പന നടത്തുവാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത് ഇതിനായി ലൈസൻസ് എടുക്കുവാനും തീരുമാനിച്ചിരിക്കുന്നു.  ഈ ലൈസൻസിന് വേണ്ടി കമ്പനി അപേക്ഷിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വൃത്തങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളെ തിയേറ്ററിൽ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. ബംഗളൂരു പോലെയുള്ള സ്ഥലങ്ങളിൽ ഇങ്ങനെയൊരു രീതി വന്നാൽ അധികം വൈകാതെ തന്നെ ഇത് കേരളത്തിലേക്കും വരുമെന്നുള്ളത് ഉറപ്പാണ് ഇതിലൂടെ കേരളത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവുകയും യുവതലമുറ വഴിതെറ്റുവാനുള്ള സാധ്യതകൾ ഗുരുതരമാവുകയും ചെയ്യും

പുതിയ തലമുറയെ വഴിതെറ്റിക്കാൻ മാത്രമേ ഈ ഒരു രീതി കൊണ്ട്  ഉപകാരപ്പെടുകയുള്ളൂ. ഒരു തീയേറ്റർ ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ മറ്റു തീയേറ്ററുകളും ഈ രീതി അവലംബിക്കാൻ തുടങ്ങും. അതോടെ കുടുംബമായി ഉള്ളവർക്ക് തിയേറ്ററുകളിൽ എത്തുവാനോ സിനിമകൾ കാണുവാനോ കഴിയാത്ത ഒരു സാഹചര്യത്തിലേക്ക് ഇത് എത്തും. തീയറ്ററുകളിൽ മദ്യം വിളമ്പുക എന്ന രീതി പൊട്ടും തന്നെ അംഗീകരിക്കാൻ സാധിക്കുന്നത് അല്ല പി വി ആർ പോലെയുള്ള വലിയൊരു കമ്പനി ഇത്തരത്തിൽ ഒരു തീരുമാനത്തിലെത്തുന്നത് ഒരിക്കലും നല്ലതല്ല എന്നാണ് കൂടുതൽ ആളുകളും പറയുന്നത്