മാമ്പഴവും അധികം പുളിയില്ലാത്ത തൈരും ഉണ്ടെങ്കിൽ സൂപ്പർ സാലഡ് തയ്യാർ.
ചേരുവകൾ
മാമ്പഴം
ഉപ്പ്
ഏലയ്ക്കാപ്പൊടി
കുരുമുളക്പൊടി
മുളകുപൊടി
പഞ്ചസാര
തയ്യാറാക്കുന്ന വിധം
നന്നായി കഴുകി തൊലി കളഞ്ഞ ഒരു മാമ്പഴം ചെറിയ കഷ്ണങ്ങളായി മുറിച്ചുവെയ്ക്കുക. ഒരു ബൗളിലേയ്ക്ക് ഒന്നരകപ്പ് അധികം പുളിയില്ലാത്ത തൈരെടുത്ത് ഉടയ്ക്കുക. മുറിച്ചു വെച്ചിരിക്കുന്ന മാമ്പഴ കഷ്ണങ്ങൾ തൈരിലേയ്ക്കു ചേർക്കുക. കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടി, മുളകുപൊടി, ഒരു ടീസ്പൂൺ പഞ്ചസാരയോ തേനോ എന്നിവയും അൽപ്പം ഉപ്പും ചേർത്ത് ഇളക്കുക. മാമ്പഴ സാലഡ് തയ്യാർ.
content highlight: mango salad