സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നൽകിയ പിന്തുണയാണ് നേട്ടങ്ങളിലേക്ക് സർക്കാരിനെ എത്തിച്ചത്. തുടർന്നും ജനപിന്തുണ ആവശ്യമാണ്. ജനങ്ങളും സർക്കാരും കൈകോർത്ത് നിൽക്കുമ്പോൾ എല്ലാ പ്രതിസന്ധികളെയും മറികടക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാലാം വാർഷികാഘോഷങ്ങൾ 21 ന് കാസർഗോഡ് ആരംഭിക്കും. 9 വർഷത്തെ വികസന നേട്ടത്തിൻ്റെ ആഘോഷമായി നാലാം വാർഷികം മാറും. ജില്ലാ തലത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവരുമായി സംവദിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.