മിസോറാം എന്ന സംസ്ഥാനത്തെ ഏഴ് ജില്ലകളിലൊന്നാണ് ലംഗ്‍ലെയ്. മിസോറാമിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലകളിലൊന്നായ ഈ ജില്ലയുടെ ആസ്ഥാനത്തിന്‍റെ പേരും ലംഗ്‍ലെയ് എന്നുതന്നെയാണ്. ലംഗ്‍ലെ എന്ന പേരിലും ഈ സ്ഥലം പരാമര്‍ശിക്കപ്പെടുന്നുണ്ട്. പാറയിലുള്ള പാലം എന്നാണ് ഈ വാക്കിനര്‍ത്ഥം. ത്ലാവാങ്ങ് നദിയുടെ ഒരു പോഷകനദിയില്‍ നഗാസിഹിനടുത്തായി പാലത്തിന്‍റെ ആകൃതിയിലുള്ള ഒരു പാറയുണ്ട്. ഇതില്‍ നിന്നാണ് ഈ പേര് രൂപപ്പെട്ടത്.
വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ സങ്കേതമാണ് ലംഗ്‍ലെയ്. പ്രകൃതിസ്നേഹികളുടെ പറുദീസയായി ഈ സ്ഥലത്തെ വിശേഷിപ്പിക്കാം. ലംഗ്‍ലെയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മുവാല്‍ചെങ്ങ് ഗ്രാമത്തില്‍ ബുദ്ധ ഭഗവാന്‍റെ ഒരൂ രൂപം കൊത്തിയിട്ടുണ്ട്. ഇതിന്‍റെ പ്രത്യേകത ബുദ്ധന്‍റെ മിസോറാം സംസ്ഥാനത്തെ ഏക സ്മാരകമാണ് ഇതെന്നതാണ്. ഇത് എങ്ങനെ ഇവിടെ സ്ഥാപിക്കപ്പെട്ടു എന്നതും ദുരൂഹമാണ്. എന്തായാലും ലംഗ്‍ലെയ് ടൂറിസത്തില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ട്.
കാങ്ങ്‍വെങ്ങ്‍ലുങ്ങ് വന്യജീവി സംരക്ഷണ കേന്ദ്രം, കവംസാവി പാര്‍ക്ക്, സൈകുതി ഹാള്‍, മിസോറാമിലെ രണ്ടാമത്തെ വലിയ ഫുട്ബോള്‍ പുല്‍മൈതാനമായ തുവാംലുവായിയ എന്നിവ ലംഗ്‍ലെയിലെ പ്രധാന കാഴ്ചകളാണ്. നദികളുമായി ബന്ധപ്പെട്ട ഏറെ പിക്നിക് കേന്ദ്രങ്ങള്‍ ലംഗ്‍ലെയിലുണ്ട്.മിസോറാമിന്‍റെ തലസ്ഥാനമായ ഐസ്‍വാളില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെയാണ് ലംഗ്‍ലെയ്. തലസ്ഥാന നഗരവുമായും, സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളുമായും മികച്ച രീതിയില്‍ ലംഗ്‍ലെയ് ബന്ധപ്പെട്ട് കിടക്കുന്നു.വര്‍ഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയാണ് ലംഗ്‍ലെയില്‍ അനുഭവപ്പെടുന്നത്. എല്ലാ കാലത്തും ചൂട് സഹനീയമായ നിലയിലായതിനാല്‍ ഇവിടം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി പരിഗണിക്കപ്പെടുന്നു.
STORY HIGHLIGHTS : Langley is one of the seven districts of the state of Mizoram