മലമുകളിലെ മനോഹരമായ ശിവക്ഷേത്രമാണ് എം എം ഹില്‍സ് അഥവാ മെയില്‍ മഹാദേശ്വര ഹില്‍സിലെ പ്രധാന ആകര്‍ഷണീയത. ശിവക്ഷേത്രത്തോടൊപ്പം തന്നെ പ്രകൃതിരമണീയമായ എം എം ഹില്‍സും നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. നിബിഢവനത്തോട് ചേര്‍ന്നാണ് മഹാദേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിര്‍മ നല്‍കുന്നതാണ് മഹാദേശ്വര ഹില്‍സും ഇവിടത്തെ ഈ കൂറ്റന്‍ ശിവക്ഷേത്രവും.
കര്‍ണാടകത്തിലെ ചാമരാജനഗര്‍ ജില്ലയിലാണ് എം എം ഹില്‍സ്. മൈസൂരില്‍ നിന്നും ഇവിടേക്ക് 140 കിലോമീറ്റര്‍ ദൂരമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 3000 അടിയിലധികം ഉയരത്തിലാണ് എം എം ഹില്‍സ്. കുന്നുകളാലും നിബിഢവനത്തിനാലും ചുറ്റപ്പെട്ടതാണ് ശിവക്ഷേത്രം. പരമശിവന്റെ അവതാരമാണ് മഹാദേശ്വരന്‍. പാപപരിഹാരം നിര്‍വ്വഹിച്ചശേഷം ഇവിടത്തെ ശിവലിംഗത്തില്‍ മഹാദേശ്വരന്‍ കുടിയിരിക്കുന്നതായാണ് വിശ്വാസം.
ഭൂമിക്കടിയില്‍ നിന്നും പ്രവഹിക്കുന്ന ഒരിക്കലും നിലയ്ക്കാത്ത ജലധാരയാണ് ഈ ക്ഷേത്രത്തിലെ അത്ഭുതങ്ങളിലൊന്ന്. എന്നാല്‍ ഇതിന്റെ ഉറവിടമെവിടെയാണ് എന്ന് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചന്ദനമരങ്ങളും മുളക്കൂട്ടങ്ങളും നിറഞ്ഞതാണ് എം എം ഹില്‍സ്. ആനകളും പുള്ളിപ്പുലിയും കാട്ടുപോത്തും വിവധതരം മാനുകളും ഇവിടെയുണ്ട്. കാട്ടുകള്ളന്‍ വീരപ്പന്‍ ഒളിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ചില താവളങ്ങളും ഈ മലയിലുണ്ട്. ബാഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും ബസ്സില്‍ എം എം ഹില്‍സില്‍ എത്തിച്ചേരാന്‍ സാധിക്കും.
STORY HIGHLIGHTS : The main attraction of MM Hills or Male Mahadeshwara Hills is the beautiful Shiva temple on the hilltop