വിഷു, ഈസ്റ്റർ, തുടങ്ങിയ ഉത്സവ സീസണുകളിൽ നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായി സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഏപ്രിൽ 12, ഏപ്രിൽ 19 എന്നീ ദിവസങ്ങളിൽ ചെന്നൈ മുതൽ കൊല്ലം വരെ സ്പെഷ്യൽ ട്രെയിൻ (രാത്രി 11.20 ന് യാത്ര പുറപ്പെടും). ഏപ്രിൽ 10 നും ഏപ്രിൽ 17 നും മംഗലാപുരം മുതൽ തിരുവനന്തപുരം വരെ സ്പെഷ്യൽ ട്രെയിൻ (വൈകിട്ട് 6.00 ന് യാത്ര പുറപ്പെടും ).
ഏപ്രിൽ 11നും ഏപ്രിൽ 18നും തിരുവനന്തപുരം നോർത്ത് മുതൽ മംഗലാപുരം വരെ സ്പെഷ്യൽ ട്രെയിൻ (വൈകിട്ട് 6.40 ന് യാത്ര പുറപ്പെടും). ഇന്ന് വൈകിട്ട് 6 മണി മുതൽ സ്പെഷ്യൽ ട്രെയിനുകൾക്കായുള്ള ബുക്കിംഗ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.