Kerala

മന്ത്രി ഒ ആർ കേളുവിന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു; 2 പൊലീസുകാർക്ക് പരിക്ക്

മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറി‌ഞ്ഞ് രണ്ട് പൊലീസുകാർക്ക് പരുക്കേറ്റു. മന്ത്രി ഒ.ആർ കേളുവിൻ്റെ എസ്കോർട്ട് വാഹനമാണ് അപകടത്തിൽപ്പെട്ടത്. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ വാഹനമാണ് മറിഞ്ഞത്. പത്തനാപുരം കടയ്ക്കാമണ്ണില്‍ വെച്ച് നിയന്ത്രണംവിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു. എഎസ്‌ഐ ഹരികുമാര്‍, സിപിഒ സജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest News