ബിഹാറില്‍ ഇടിമിന്നലേറ്റ് 13 പേര്‍ മരിച്ചു. മരണം റിപ്പോർട്ട് ചെയ്‌തത് നാല് ജില്ലകളിലായാണ്. ബെഗുസാരായിയിൽ അഞ്ച് മരണങ്ങളും. ദർഭംഗയിൽ നാല് മരണങ്ങളും. മധുബാനിയിൽ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. സമസ്തിപൂരിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെ ഉണ്ടായ അതിശക്തമായ മഴയിൽ ഈ മേഖലകളിൽ കനത്ത നാശനഷ്ടം ഉണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ബീഹാർ സർക്കാർ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ബുധനാഴ്ച രാവിലെ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഈ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനേ തുടര്‍ന്നാണ് ഇടിമിന്നലേറ്റുള്ള മരണമുണ്ടായത്. സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ആളുകള്‍ ദുരന്തനിവാരണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.