നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെൽവരാജ്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. ഏറെ നിരൂപണ ശ്രദ്ധ നേടിയിരുന്ന കർണ്ണൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം മാരി സെൽവരാജും ധനുഷും ഒന്നിക്കുന്ന സിനിമയാണിത്. ഡി 56 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
‘ഈ വർഷങ്ങളിലുടനീളം കർണനെ ആഘോഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. കൂടാതെ, എൻ്റെ അടുത്ത പ്രോജക്റ്റ് ഒരിക്കൽ കൂടി എൻ്റെ പ്രിയപ്പെട്ടവരോടൊപ്പം ആണെന്ന് പറയുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഒരിക്കൽ കൂടി ധനുഷ് സാറുമായി കൈകോർക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്.’ മാരി സെൽവരാജ് ചിത്രം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.
വേൽസ് ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ഇഷാരി കെ ഗണേഷ് ആണ് ഈ ചിത്രം നിർമിക്കുന്നത്. അടുത്തതായി ധ്രുവ് വിക്രമിനെ നായകനാക്കി ഒരുങ്ങുന്ന ബൈസൺ ആണ് ഇനി പുറത്തിറങ്ങാനുള്ള മാരി സെൽവരാജ് ചിത്രം. ഈ ഹിറ്റ് കൂട്ടുകെട്ടിൽ വീണ്ടും വിജയം പ്രവർത്തിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.
STORY HIGHLIGHT: maari selvaraj dhanush film