Travel

തിരുവനന്തപുരത്തിന്റെ മീശപുലിമല; ആരും അറിയാത്ത അതിസുന്ദരിയായ ചിട്ടിപ്പാറ | chittipara-meesapulimala-of-thiruvananthapuram

ഏറ്റവും മനോഹരമായ സൂര്യോദയവും അസ്തമയവും കാണാന്‍ പറ്റിയ സ്ഥലമാണ് ചിട്ടിപ്പാറ

വിനോദസഞ്ചാരത്തിന് പേരുകേട്ട ഇടമാണ് തിരുവനന്തപുരം. അത്തരത്തിൽ തിരുവനന്തപുരത്തിൻ്റെ മീശപ്പുലിമല എന്ന് വിശേഷിപ്പിക്കുന്ന ഒരു ഇടം പരിചയപ്പെടാം. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 800 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പാറയാണ് ചിട്ടിപ്പാറ. പൊന്മുടി എല്ലാവര്‍ക്കും സുപരിചിതമാണെങ്കിലും അതേ റൂട്ടില്‍ തന്നെ സ്ഥിതി ചെയ്യുന്ന ചിട്ടിപ്പാറയെ കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്നതാണ് സത്യം. തിരുവനന്തപുരത്തിൻ്റെ മീശപ്പുലിമല എന്നാണ് ചിട്ടിപ്പാറ അറിയപ്പെടുന്നത്.കേരളത്തിലെ ഇടുക്കി ജില്ലയുടെ അതിർത്തിയിലുള്ള കൊടുമുടിയാണ് മീശപുലിമല. സൗന്ദര്യത്തിനും സിനിമാ പരാമർശങ്ങൾക്കും ഏറെ പ്രശസ്തമായ ഈ മലയോട് ഏറെ സാമ്യമുളള കുഞ്ഞുപതിപ്പാണ് ചിട്ടിപ്പാറ.

നെടുമങ്ങാട് താലൂക്കിലാണ് ചിട്ടിപ്പാറ സ്ഥിതിചെയ്യുന്നത്. ഏകദേശം 12 ഏക്കര്‍ വരുന്ന പാറകൊണ്ടുള്ള കുന്നാണ് ചിട്ടിപ്പാറ. ട്രക്കിംഗും റോപ്പ് ക്ലൈമ്പിംഗുമെല്ലാം ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ സ്ഥലമാണിത്. തൊളിക്കോട് പഞ്ചായത്തിലെ മലയടിയാണ് ചിട്ടിപ്പാറയുടെ അടിവാരം. തൊളിക്കോട് നിന്ന് ആയിരവല്ലി തമ്പുരാന്‍ ക്ഷേത്രം ചോദിച്ചാല്‍ ചിട്ടിപ്പാറയുടെ തൊട്ടടുത്ത് എത്താം. ഏറ്റവും മനോഹരമായ സൂര്യോദയവും അസ്തമയവും കാണാന്‍ പറ്റിയ സ്ഥലമാണ് ചിട്ടിപ്പാറ.

നഗരതിരക്കുകളിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തിൽ ശുദ്ധവായു ശ്വസിച്ച് പ്രകൃതിയുടെ മടിത്തട്ടിൽ സ്വസ്ഥമായി ഇരിക്കാനൊരിടം അതാണ് ചിട്ടിപ്പാറ. കേരളത്തിലെ മറ്റു ഹിൽസ്റ്റേഷനുകളെ പോലെ തന്നെ മനോഹരമാണ് ചിട്ടിപ്പാറയും. അധികം അറിയപ്പെടാത്ത ടൂറിസം കേന്ദ്രം ആയതിനാലും പ്രാദേശികമായുള്ള വിനോദസഞ്ചാരികൾ മാത്രം എത്തുന്നതിനാലും ഇവിടെ സുരക്ഷാക്രമീകരണങ്ങൾ വളരെ കുറവാണ്.

STORY HIGHLIGHTS:  chittipara-meesapulimala-of-thiruvananthapuram