പ്രോട്ടീന്‍റെ കലവറയായ പയർ അടുക്കളത്തോട്ടത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. നാടൻ പയർ കൊണ്ടൊരു എളുപ്പത്തിൽ രുചികരമായ മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം കടുക് ഇട്ടു പൊട്ടിക്കുക. ശേഷം വെളുത്തുള്ളി അരിഞ്ഞതും, ഉണക്കമുളകും കൂടി ഇട്ടുകൊടുക്കുക. ചെറുതായിട്ടൊന്നു വഴറ്റി കൊടുത്തതിനുശേഷം ചെറിയ ഉള്ളി ചതച്ചതും, കറിവേപ്പിലയും കൂടി ഇട്ടുകൊടുത്ത്, ചെറുതായിട്ട് ബ്രൗൺ കളർ ആകുന്ന വരെ വഴറ്റുക. ശേഷം ചതച്ച മുളക് പൊടിയും മഞ്ഞൾ പൊടിയും കൂടി ഇട്ടു കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്നവരെ വഴറ്റുക. എല്ലാം നന്നായി വഴന്നു വന്നു കഴിഞ്ഞാൽ നേരത്തെ എടുത്ത് വെച്ച പയർ ഇതിലേക്ക് ഇട്ടു കൊടുക്കാം. ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും തളിച്ച് കൊടുക്കുക. ഇത് നന്നായി വെന്തു കഴിഞ്ഞാൽ ഇതിലേക്ക് തേങ്ങാക്കൊത്തും കൂടി ഇട്ടുകൊടുത്ത് വീണ്ടും ഒന്നുകൂടെ വഴറ്റുക.
STORY HIGHLIGHT: Payar Mezhukkupuratti