Kerala

ഒറ്റപ്പാലത്ത് നിന്ന് കാണാതായ അമ്മയെയും കുട്ടികളെയും കണ്ടെത്തി | mother-and-children-missing-from-palakkad

കുടുംബാംഗങ്ങളും പൊലീസും ഇവര്‍ക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് കണ്ടെത്തിയത്

പാലക്കാട്: പാലക്കാട് നിന്ന് കാണാതായ അമ്മയെയും കുഞ്ഞുങ്ങളെയും കണ്ടെത്തി.  ഒറ്റപ്പാലത്ത് നിന്നും കാണാതായ അമ്മയെയും കുഞ്ഞുങ്ങളെയുമാണ് തൃപ്പൂണിത്തുറയിൽ നിന്ന് കണ്ടെത്തിയത്. ഇന്ന് രാത്രിയോടെയാണ് ഇവരെ കണ്ടെത്തിയത്. ഒറ്റപ്പാലം തോട്ടക്കര സ്വദേശിയുടെ ഭാര്യയെയും രണ്ടു മക്കളെയും ചൊവ്വാഴ്ച മുതലാണ് കാണാതായത്.

തുടര്‍ന്ന് കുടുംബാംഗങ്ങളും പൊലീസും ഇവര്‍ക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് കണ്ടെത്തിയത്. മൂവരും സുരക്ഷിതരെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു. ഇവരെ കാണാതായത് സംബന്ധിച്ച് കുടുംബാംഗങ്ങള്‍ പൊലീസിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച ഒറ്റപ്പാലത്തെ വീട്ടിൽ നിന്ന് ഭര്‍ത്താവിന്‍റെ പട്ടാമ്പിയിലേ വീട്ടിലേക്ക് പോയതായിരുന്നു മൂവരും. വീട്ടിലെത്തായതായതോടെയാണ്  ബന്ധുക്കള്‍ അന്വേഷണമാരംഭിച്ചത്. ഭാര്യയെയും കുട്ടികളെയും കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവാണ് പൊലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

content highlight: mother-and-children-missing-from-palakkad