തിരുവനന്തപുരം: സിഐടിയുവുമായി താല്‍ക്കാലം സംയുക്ത സമരത്തിനില്ലെന്ന് കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി. മെയ് 20ന് നടക്കുന്ന സംയുക്ത ദേശീയ പണിമുടക്കില്‍ നിന്ന് ഐഎന്‍ടിയുസി പിന്മാറി. കെപിസിസിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഐഎന്‍ടിയുസി പിന്മാറിയത്. സംയുക്ത സമരത്തില്‍ നിന്ന് ഐന്‍ടിയുസി പിന്മാറുകയാണെന്ന് അറിയിച്ച് ഐന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്ര ശേഖരന്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന് കത്തയച്ചു.
യുഡിഎഫിൽ ഉൾപ്പെട്ടിട്ടുള്ള ട്രേഡ് യൂണിയനുകൾ പ്രത്യേകമായി പണിമുടക്കാനും മറ്റു പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പും മറ്റ് രഷ്ട്രീയ വിഷയങ്ങളും ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സംയുക്ത പ്രക്ഷോഭങ്ങൾ മാറ്റിവെച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരൻ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി കൺവീനർ എളമരം കരീമിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.