സംസ്ഥാനത്തെ ഞെട്ടിച്ച സ്വർണകടത്ത് കേസിലെ പ്രതിയും മുൻ സിപിഎം സൈബർ പോരാളിയുമായിരുന്ന അർജുൻ ആയങ്കി പുതിയ അധോലോകം സൃഷടിക്കുന്നെന്ന് റിപ്പോർട്ട്.
കണ്ണൂരിലെ സിപിഎം തള്ളി പറഞ്ഞതോടെ ജില്ലയ്ക്ക് പുറത്ത് പ്രത്യേകിച്ച് എറണാകുളം, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് അർജുന്റെ നീക്കം. സ്വർണകടത്തിൽ പ്രധാനിയായിരുന്ന അർജുൻ ഇത്തവണ എംഡിഎംഎ പോലെയുള്ള ലഹരി കച്ചവടം നടത്താനാണ് ലക്ഷ്യം. പോലീസുമായി നിരന്തരം തർക്കത്തിലേർപ്പെടുന്ന അർജുൻ ഇതോടെ നിത്യതലവേദനയാകുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിൽ ആയങ്കി എത്തിയിരുന്നു. ഇതാണ് കള്ളപണ ഇടാപടിന്റെ ഭാഗമായെന്നാണ് സൂചന. സിപിഎമ്മുമായി തെറ്റലിലായ ആയങ്കി കണ്ണൂർ സിപിഎമ്മിനെ വെല്ലുവിളിച്ചാണ് പുതിയ അധോലോകം കെട്ടിപടുക്കുന്നത്. എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയെ പോലും ഇതിനായി ആയങ്കി ഉപയോഗപ്പെടുത്തുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. എം.വിയ ജയരാജന് സിപിഎം ജില്ലാ സെക്രട്ടറി ആയതോടെയാണ് ആയഹ്കിയുെ തില്ലങ്കേരിയുമൊക്കെ സിപിഎമ്മിന് അനഭിമതരായതെന്നാണ് യാഥാർഥ്യം. മുൻ സെക്രട്ടറി പി ജെയുമായി ഇവർക്കെല്ലാം നല്ല ബന്ധം ഉള്ളതെന്നും സിപിഎം വൃത്തങ്ങൾ തുറന്നു സമ്മതിക്കുന്നു.
എംഡിഎംഎ കച്ചവടത്തിലേക്ക് അർജുൻ ഇറങ്ങുമ്പോൾ പൂർവ്വകാല ഇടതു വിരുദ്ധരും കണ്ണൂരെ പ്രമുഖ ക്വട്ടേഷനും ഗുണ്ടാ സംവിധാനങ്ങളും ഒപ്പം ചേരുമെന്ന് ഉറപ്പാണ്. സിപിഎമ്മിനെ വെല്ലുവിളിച്ച് മുന്നേറാനാണ് ആയങ്കിയുടെ ശ്രമം. ഇത് പിണറായിയുടെ പോലീസിന് ഇരട്ടി തലവേദവന ഉണ്ടാക്കുമെന്നും ഉറപ്പാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവായ ഐപി ബിനുവായിട്ട് സോഷ്യൽ മീഡിയയിൽ ആയങ്കി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു.
content highlight: Arjun Ayanki