രാവിലെ തന്നെ നല്ല ബീഫ് ഫ്രൈ റെഡി ആയികൊണ്ടിരിക്കുകയാണ്.. ആഹാ! അതിൻറെ മണത്തിൽ നിന്നുതന്നെ അതിൻറെ രുചി അറിയാൻ പറ്റും. ഇത് എവിടെയാണെന്ന് അല്ലെ, അതിരപ്പള്ളി പോകുന്ന വഴി ചാലക്കുടിയിൽ നിന്നും ഒരല്പം മാറി കഴിഞ്ഞാൽ ശിവേട്ടൻ്റെ കടയായ വാസുവേട്ടൻ്റെ കടയിൽ വരാം. ശിവേട്ടൻ്റെ കട പ്രശസ്ഥമായിരിക്കുന്നത് ശിവേട്ടൻറെ അച്ഛൻ്റെ പേരിലാണ്. ഇപ്പോൾ കട നോക്കുന്നത് ശിവേട്ടനാണ്. ശിവേട്ടനും കുടുംബവുമാണ് കട നടത്തുന്നത്.
ബീഫ് മാത്രമല്ല, നല്ല പോർക്ക് കൂർക്കയിട്ടു വെച്ചതും കോഴിക്കറിയും താറാവും മട്ടനും മീനും എല്ലാമുണ്ട്. അതുപോലെ തന്നെ നല്ല കുടുംപുളിയിട്ടുവെച്ച കറിയും മീൻ മുട്ട ഫ്രൈയും ചെമ്മീനും എല്ലാം ഇവിടെ കിട്ടും. കൂടാതെ, നല്ല കൂന്തൽ വറുത്തതും മീൻ വറുത്തതും കൂടെ കഴിക്കാം. ഫ്രൈ ഐറ്റംസിൽ സീ ഫുഡ് ഐറ്റംസ് ആണ് കൂടുതലും.
രാവിലെ കഞ്ഞിയും കപ്പയും അച്ചാറും പപ്പടവുമാണ് മെയിൻ. മറ്റ് ഭക്ഷണങ്ങൾ ഒന്നും രാവിലെ ഇല്ല. ഉച്ചയ്ക്ക് ഊണ് നല്ല വാഴയിലയിൽ കഴിക്കാം. നല്ല ചൂട് ചോറ് ആ വഴയിലൽ വിളമ്പുമ്പോൾ ഒരു പ്രത്യേകതരം മണം വരാനുണ്ട് ആഹാ! ഈ ചോറിന് മുകളിൽ നല്ല ചൂട് സാമ്പാറും നല്ല അങ്കമാലി മാങ്ങ കറിയും കൂടെ ഒരു പപ്പടവും. സൈഡിൽ ആയി ചെമ്മീൻ ചമ്മന്തിയും മാങ്ങ അച്ചാറും സാലഡും തോരനും. നല്ല രസവും സംഭാരം വേണമെങ്കിൽ സംഭാരവും. പിന്നെ സ്പെഷ്യൽ ആയി ബീഫ് ഫ്രൈ ഉണ്ട്. അതും നല്ല ബ്രൗൺ കളറിൽ നല്ല തേങ്ങ കൊത്ത് എല്ലാം ചേർത്ത നല്ല സ്വാദുള്ള ബീഫ് ഫ്രൈ. കൂടാതെ തേങ്ങ കൊത്ത് എല്ലാം ചേർത്ത് തയ്യാറാക്കിയ നല്ല വറുത്തരച്ച കോഴിയും, ചെമ്മീൻ ഫ്രൈയും ഉണ്ട്. ഇവ കൂടാതെ തേങ്ങാപ്പാൽ പിഴിഞ്ഞ കൊഞ്ച് കറിയും മീൻ മുളകിട്ടതും, നല്ല മീൻ മുട്ട ഫ്രൈയും പോർക്ക് ഫ്രൈയും. ഇത്രയൊക്കെ പോരെ ഒരാളുടെ വയറും മനസ്സും നിറയാൻ.
ഇതെല്ലാം മേശപ്പുറത്ത് ഇരിക്കുമ്പോൾ എവിടെ നിന്ന് തുടങ്ങും എന്ന കൺഫ്യൂഷൻ മാത്രമാണ്… ആ പപ്പടം ചോറിൽ പൊടിച്ച് ചേർത്ത് സാമ്പാറും പൊടിച്ചിട്ട പപ്പടവും ചോറും കൂടെ ഒരു പിടി പിടിക്കുമ്പോൾ കിട്ടുന്ന ഒരു സ്വദ് ഉണ്ടല്ലോ… ആഹാ! കിടിലനാണ്. ഇതിൻ്റെ കൂടെ ഈ ബീഫ് ഫ്രൈ കൂടെ കഴിക്കാം. ബീഫ് നല്ല രീതിയിൽ വേവിച്ചെടുത്ത് പിന്നീട് മസാല ചേർത്ത് കുറെ സമയം ഡ്രൈ ആക്കി വേവിച്ചെടുത്താണ് ബീഫ് ഫ്രൈ തയ്യാറാക്കുന്നത്.
ചിക്കൻ കറി നല്ല കട്ടിയുള്ള ഗ്രേവിയിൽ ആണ് തയ്യാറാക്കുന്നത്. ഇത് നല്ല സോഫ്റ്റ് അപ്പത്തിനൊപ്പം കഴിക്കാൻ ഉഗ്രനാണ്. നല്ല തേങ്ങാപ്പാൽ ചേർത്ത ചെമ്മീൻ കറി കൂട്ടി ഒരു പിടി പിടിക്കാം. ഈ ചെമ്മീനും മാങ്ങയും ചോറിൽ ഉടച്ച് ചേർത്ത് കഴിച്ചു നോക്കണം. ആഹാ!.. എല്ലാം കഴിഞ്ഞ് അവസാനം ഈ രസം കൂടെ കഴിച്ച് ഭക്ഷണം അവസാനിപ്പിക്കാം. ഇതിനിടയിൽ മറ്റ് വിഭവങ്ങളും ട്രൈ ചെയ്യാം.
നിങ്ങളൊരു ഭക്ഷണപ്രിയർ ആണെങ്കിൽ തീർച്ചയായും വസുവേട്ടൻ്റെ കടയിൽ ഒരിക്കലെങ്കിലും വന്നിരിക്കണം. മനസ്സും വയറും ഒരുപോലെ നിറഞ്ഞു പോകാം. നല്ല വിശാലമായ ഇരിപ്പിടവും പാർക്കിങ് സൗകര്യവും എല്ലാം ഇവിടെയുണ്ട്.
ഇനങ്ങളുടെ വില:
1. ഭക്ഷണം: 70 രൂപ
2. ബീഫ് ഫ്രൈ: 130 രൂപ
3. പന്നിയിറച്ചി ഫ്രൈ: 130 രൂപ
4. ചിക്കൻ വറുത്തരച്ചത്ത്: 120 രൂപ
5. ചെമ്മീൻ ഫ്രൈ: 220 രൂപ
6. ചെമ്മീൻ പാൽ കറി: 130 രൂപ
7. മീൻ മുളകിട്ടത്ത്: 100 രൂപ
8. മീൻ മുട്ട: 200 രൂപ
വിലാസം: വാസുവേട്ടൻ്റെ കട, പോട്ട – ഇലഞ്ഞിപ്ര റോഡ്, ഇലഞ്ഞിപ്ര, കേരളം 680721
ഫോൺ: 9846012195