മലപ്പുറത്ത് ചട്ടിപ്പറമ്പിൽ വീട്ടിൽവെച്ചുള്ള പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കൂടി പിടിയിൽ. ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂർ സ്വദേശിയായ അസ്മയാണ് മലപ്പുറത്ത് ഭർത്താവിന്റെ വീട്ടിൽവെച്ച് പ്രസവത്തിനിടെ മരിച്ചത്. നേരത്തെ സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അസ്മയുടെ നേരത്തെയുള്ള നാലു പ്രസവത്തില്‍ രണ്ടു പ്രസവം വീട്ടിലാണ് നടന്നത്. അസ്മയ്ക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നില്ലെന്നും. ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് ഭാര്യ അസ്മയെ നിര്‍ബന്ധിച്ചുവെന്നും പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്.
സിറാജുദ്ദീനെ സഹായിച്ചവരെ കുറിച്ചും തെളിവ് നശിപ്പിക്കലിനെക്കുറിച്ചും പോലീസ് വിശദമായി അന്വേഷണം നടത്തുമെന്ന് എസ്പി നേരത്തെ അറിയിച്ചിരുന്നു.
STORY HIGHLIGHT: woman dies during childbirth