പണ്ട് നമ്മൾ കാര്യങ്ങൾ അറിയാൻ പുസ്തകങ്ങളെ ആശ്രയിച്ചിരുന്നെങ്കിൽ ഇന്ന് ആ ജോലി ചെയ്യുന്നത് ഇന്റർനെറ്റാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ പേര് ഉപയോഗിക്കുന്ന സെർച്ച് എൻജിൻ ഗൂഗിളാണ്.എന്നാൽ ചില കാര്യങ്ങളെപ്പറ്റി ഗൂഗിളില്‍ തിരയുന്നത് നിങ്ങളെ അപകടത്തിലാക്കിയേക്കും . നിങ്ങളുടെ ജീവിതം ജയിലഴിക്കുള്ളിലാക്കാനും ഇതിനുസാധിക്കും. അത്തരത്തിലുള്ള നാല് കാര്യങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്.
1. ബോംബ് നിര്‍മാണം: ബോംബ് എങ്ങനെയാണ് നിര്‍മിക്കുക എന്ന് ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. ഇത്തരം സെര്‍ച്ചുകള്‍ സുരക്ഷാ ഏജന്‍സികള്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. സ്‌ഫോടക വസ്തുക്കളോ ആയുധങ്ങളുമായോ ബന്ധപ്പെട്ട സെര്‍ച്ചും സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധ ക്ഷണിച്ചുവരുത്തും. അത് നിയമപരാമായ കുടുക്കുകളിലേക്ക് നയിച്ചേക്കാം.
2. സൗജന്യ സിനിമ സ്ട്രീമിംഗ് : സൗജന്യമായി സിനിമ സ്ട്രീമിംഗ് എവിടെ ലഭിക്കുമെന്ന് സെര്‍ച്ച് ചെയ്യുന്നതും മൂവി പൈറസിയില്‍ ഏര്‍പ്പെടുന്നതും നിയമവിരുദ്ധമാണ്. കനത്ത പിഴയും തടവും വരെ ഈ കുറ്റത്തിന് ലഭിച്ചേക്കാം.
3. ഹാക്കിംഗ് ട്യൂട്ടോറിയല്‍ : ഗൂഗിളില്‍ ഹാക്കിംഗ് ട്യൂട്ടോറിയലുകള്‍ അല്ലെങ്കില്‍ ഹാക്കിംഗ് സോഫ്റ്റ് വെയര്‍ തിരയുന്നത് നിങ്ങളെ അപകടത്തിലാക്കിയേക്കാം. അത്തരം വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇവയെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും.
4. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍: ഗര്‍ഭഛിദ്രം, കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സെര്‍ച്ച് ചെയ്യുന്നത് നിങ്ങളെ അപകടത്തിലാക്കിയേക്കും. ഇത്തരം കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. ഈ കണ്ടന്റുകള്‍ കാണുന്നത് നിയമവിരുദ്ധവും വേണ്ടിവന്നാല്‍ വിചാരണയുള്‍പ്പെടെ നേരിടേണ്ടിവരുന്ന കുറ്റകൃത്യവുമാണ്.