നല്ല ടേസ്റ്റി ആപ്പിൾ മിൽക്ക് ഷേക്ക് ഉണ്ടാക്കിയാലോ?

കുട്ടികൾക്ക് ഇഷ്ട്ടപെട്ട ഒന്നാണ് മിൽക്ക് ഷേക്ക്. വളരെ രുചികരമായി ഒരു മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ? അതും രുചികരമായി തയ്യാറാക്കാവുന്ന ആപ്പിൾ മിൽക്ക് ഷേക്ക്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • പാൽ- 2 കപ്പ്
  • ആപ്പിൾ- 1
  • ഡ്രൈ ഫ്രൂട്ട്‌സ്- 2 സ്പൂൺ,
  • പഞ്ചസാര- 1 ടീസ്പൂൺ,
  • ഈന്തപ്പഴം- 2

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ പാൽ ചൂടാക്കി അതിൽ ഈന്തപ്പഴം ഇട്ട് കുറച്ച് നേരം തണുക്കാനായി വെക്കുക. പാൽ തണുത്തതിനു ശേഷം മിക്സിയിൽ ഈന്തപ്പഴം കൂടി ചേർത്ത് അടിച്ചെടുത്തു വയ്ക്കുക. ഇതിന് ശേഷം ആപ്പിൾ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് മിക്സിയിൽ ഇടുക. ഏകദേശം 5 മിനിറ്റ് അടിച്ച ശേഷം, പാൽ ഈന്തപ്പഴം മിശ്രിതത്തിലേക്ക് ചേർക്കുക. ഈ മിശ്രിതം ഒരു ഗ്ലാസിൽ എടുത്ത് ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് അലങ്കരിച്ച് സെർവ് ചെയ്യാം.