മാങ്ങാ സീസൺ ആയതുകൊണ്ട് തന്നെ വീട്ടിലും നാട്ടിലുമെല്ലാം മാങ്ങ സുലഭമായി കിട്ടും. ഇനി മാങ്ങ കിട്ടുമ്പോൾ ഇതുപോലെ ട്രൈ ചെയ്തുനോക്കൂ.
ആവശ്യമായ ചേരുവകൾ
- പഴുത്ത മാങ്ങ- 1
- പാൽ- 1 കപ്പ്
- പഞ്ചസാര- 1 ടീസ്പൂൺ
- ഏലയ്ക്ക പൊടിച്ചട്- 1/3 ടീസ്പൂൺ
- ഡ്രൈ ഫ്രൂട്ട്സ് പഴങ്ങൾ- 2 ടീസ്പൂൺ (ആവശ്യാനുസരണം ഉപയോഗിക്കാം)
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ പാൽ തിളപ്പിച്ച് തണുക്കാനായി മാറ്റി വെയ്ക്കുക. മാമ്പഴം തൊലി കളഞ്ഞ് പൾപ്പ് മുഴുവൻ എടുത്ത് മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. ഇനി മിക്സിയിൽ പാലിനൊപ്പം പഞ്ചസാരയും ഏലക്കാപ്പൊടിയും ഇട്ട് നന്നായി അടിച്ചെടുക്കുക. ഇതിന് ശേഷം മേൽ പറഞ്ഞ മിശ്രിതം ഒരു ഗ്ലാസിൽ ഒഴിച്ച് ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് അലങ്കരിച്ച് സെർവ് ചെയ്യുക. ഇഷ്ടമെങ്കിൽ ഒരു സ്കൂപ്പ് വാനില ഐസ്ക്രീം വെച്ച് അലങ്കരിച്ചും സെർവ് ചെയ്യാവുന്നതാണ്.