Health

ബ്ലഡ് ഷു​ഗർ നിസാരക്കാരനല്ല! ഈ 7 ലക്ഷണങ്ങളെ അവ​ഗണിക്കരുത് | Blood sugar

ഇത് മനസിലാക്കിയാൽ സാഹചര്യം തിരിച്ചറിഞ്ഞ് ഉചിതമായത് ചെയ്യാനും സാധിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോ​ഗ്യത്തെ നിയന്ത്രിക്കുന്നതിൽ പ്രധാനമാണ്. ധാരാളം ആളുകളെ ഒരു പ്രധാന പ്രശ്നവുമാണ് ഇത്. പലപ്പോഴും പല സമയത്തും ഇതിലെ വ്യതിയാനം ആളുകളെ പ്രയാസത്തിലാക്കാറുണ്ട്. പ്രധാനമായും ബ്ലഡ് ഷു​ഗർ ഉയരുമ്പോൾ‌ ശരീരം 7 ലക്ഷണങ്ങൾ കാണിക്കും. ഇത് മനസിലാക്കിയാൽ സാഹചര്യം തിരിച്ചറിഞ്ഞ് ഉചിതമായത് ചെയ്യാനും സാധിക്കും.

പ്രധാന ലക്ഷണങ്ങൾ

  • രാവിലെ തുടർച്ചയായി ഓക്കാനിക്കുന്നതും ഛർദ്ദിപോലെ തോന്നുന്നത് ഉയർന്ന ബ്ലഡ് ഷു​ഗറിനെ സൂചിപ്പിക്കുന്നു.
  • ഉറങ്ങിയെണീറ്റതിനു ശേഷം തോന്നുന്ന തുടർച്ചയായ തളർച്ച, ക്ഷീണം
  • രാവിലെയുള്ള അനിയന്ത്രിതമായ തലവേദന
  • കണ്ണിനു മങ്ങൽ തോന്നുന്നതും, കാഴ്ച്ച വ്യക്തമല്ലാത്തതും ഉയർന്ന ബ്ലഡ് ഷു​ഗറിനെ സൂചിപ്പിക്കുന്നു
  • വായും നാക്കും വരളുന്നത് ഉയർന്ന ബ്ലഡ് ഷു​ഗറിനെ സൂചിപ്പിക്കുന്നു
  • പുലർച്ചെ സമയങ്ങളിൽ തുടർച്ചയായി മൂത്രം ഒഴിക്കുന്നത്
  • അമിതമായ ദാഹം പലപ്പോഴും തോന്നാറുണ്ടെങ്കിൽ അടിയന്തിരമായി ബ്ലഡ് ഷു​ഗർ പരിശോധിക്കണം.

ലക്ഷണങ്ങൾ തിരിച്ചറിയുന്നത് വളരെ പ്രയോജനകരമാണ്. അതുകൊണ്ട് തന്നെ ​ഗോരാവസ്ഥ മനസിലാക്കാനും ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടാനും തയാറാകണം.

content highlight: Blood sugar