എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്റ്റാർട്ടർ റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന രുചികരമായ ചിക്കൻ ടിക്ക തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബോൺലെസ്സ് ചിക്കൻ 300 ഗ്രാം
- മല്ലി 25 ഗ്രാം
- പച്ചമുളക് അരിഞ്ഞത് രണ്ടെണ്ണം
- ഇഞ്ചി 25 ഗ്രാം
- വെളുത്തുള്ളി 25 ഗ്രാം
- ഏലയ്ക്കാപ്പൊടി കാൽ ടീസ്പൂൺ
- ക്രീം 75 ഗ്രാം
- ചീസ് 25 ഗ്രാം
- വൈറ്റ് പെപ്പർ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബോൺ ലെസ്സ് ചിക്കൻ കഷണങ്ങളിൽ മസാലക്കൂട്ട് പുരട്ടി അല്പസമയം വയ്ക്കണം. ഇതൊരു കമ്പിയിൽ കോർത്തെടുത്ത് ചെറുതീയിൽ ചുട്ടെടുത്ത് ചൂടോടെ സർവ്വ് ചെയ്യാം.