ചിക്കൻ ഇഷ്ടമില്ലാത്തവരുണ്ടോ? ഉഗ്രൻ സ്വാദിൽ ചില്ലി ചിക്കൻ തയ്യാറാക്കിന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബോൺലെസ്സ് ചിക്കൻ 200 ഗ്രാം
- വെളുത്തുള്ളി അരച്ചത് 50 ഗ്രാം
- ഇഞ്ചി അരച്ചത് 50 ഗ്രാം
- മുട്ട രണ്ടെണ്ണം
- ആരോറൂട്ട് പൊടി 50 ഗ്രാം
- ചില്ലി പേസ്‌റ്റ് ഒരു ടീസ്‌പൂൺ
- സവാള രണ്ടെണ്ണം
- കാപ്സിക്കം രണ്ടെണ്ണം
- കാരറ്റ് രണ്ടെണ്ണം
- സോയാസോസ് അര ടീസ്‌പൂൺ
- ഉള്ളി രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
ബോൺലെസ്സ് ചിക്കനിൽ മസാല കുട്ട് തേച്ചു പിടിപ്പിക്കുക. ഇത് മുട്ട, മൈദ, ആരോറൂട്ട് പൊടി എന്നിവ കൊണ്ട് തയ്യാറാക്കിയ മിശ്രിതത്തിൽ മുക്കി ചെറിയ പക്കാവട പോലെ തയ്യാറാക്കി വറുത്തെടുക്കാം. ഒരു ഫ്രൈയിംഗ് പാനിൽ എണ്ണയെടുത്ത് കനം കുറച്ച് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചി അരച്ചതുമിട്ട് ബ്രൗൺ നിറമാകുന്നതുവരെ വറക്കുക. ഇതിലേയ്ക്ക് സവാള, കാപ്സിക്കം, കാരറ്റ്, ഉള്ളി അരിഞ്ഞതും ചേർക്കാം. ഇനി ചിക്കൻ സ്റ്റോക്കുമൊഴിച്ച് ചില്ലി പേസ്‌റ്റ്, ചൈനീസ് സാൾട്ട്, വൈറ്റ് പെപ്പർ എന്നിവയും ചിക്കൻ പക്കാവടയും ചേർത്ത് വെള്ളം വറ്റുംവരെ വേവിക്കുക.