ഹെൽത്തിയായ ഒരു മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ മിൽക്ക് ഷേക്ക്. ഫ്രൂട്ട് ആൻഡ് നട്ട് മിൽക്ക് ഷേക്ക് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- പാൽ- 2 കപ്പ്
- ഏത്തപ്പഴം- 1 അരിഞ്ഞത്
- ആപ്പിൾ- 1/2 ഭാഗം
- ബദാം- 1 ടീസ്പൂൺ
- വാൽനട്ട്- 1 ടീസ്പൂൺ
- പിസ്ത- 1 സ്പൂൺ
- ഈന്തപ്പഴം- 2 എണ്ണം
- പഞ്ചസാര- 1 ടീസ്പൂൺ,
- ഏലയ്ക്കാപ്പൊടി- 1/3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പാൽ കാച്ചി തണുപ്പിച്ചു വെയ്ക്കുക. എല്ലാ നട്സുകളും 30 മിനിറ്റ് വെള്ളത്തിൽ അല്ലെങ്കിൽ കുറച്ച് പാലിൽ കുതിർത്തു വെയ്ക്കുക. 30 മിനിറ്റിനു ശേഷം, ഇവ എടുത്ത് പതുക്കെ ചതച്ചെടുക്കുക. ഇതിനു ശേഷം മിക്സിയിൽ എല്ലാ പഴങ്ങൾക്കൊപ്പം നട്സുകളും ചേർത്ത് നന്നായി അടിച്ചെടുക്കാം. ഏകദേശം നാല് മിനിറ്റ് മിക്സ് ചെയ്ത ശേഷം പാലും പഞ്ചസാരയും ഏലക്കാപ്പൊടിയും ചേർത്ത് വീണ്ടും അടിക്കുക. ടേസ്റ്റി ഷേക്ക് റെഡി. ഇതിൽ വേണമെങ്കിൽ ഒരു സ്കൂപ്പ് ഐസ്ക്രീം ചേർത്തും ഉപയോഗിക്കാം.