കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ പറ്റുന്ന ഒരു കിടിലൻ റെസിപ്പിയാണ് ചിക്കൻ സ്പ്രിംഗ് റോൾ. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കാരറ്റ് 50 ഗ്രാം
- ബീൻസ് 50 ഗ്രാം
- കാബേജ് 50 ഗ്രാം
- ബോൺലെസ്സ് ചിക്കൻ 100 ഗ്രാം
- സവാള 50 ഗ്രാം
- കാപ്‌സിക്കം 50 ഗ്രാം
- മൈദ 50 ഗ്രാം
- ആരോറൂട്ട് പൊടി 50 ഗ്രാം
- മുട്ട രണ്ടെണ്ണം
- ചൈനീസ് സാൾട്ട് ആവശ്യത്തിന്
- വൈറ്റ് പെപ്പർ ആവശ്യത്തിന്
- ടൊമാറ്റോ കെച്ചപ്പ് ഒരു ടീസ്‌പൂൺ
- സോയാ സോസ്, പഞ്ചസാര അര ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് മൈദ, രണ്ടുകപ്പ് ആരോറൂട്ട് പൊടി, രണ്ടു മുട്ട എന്നിവ കൊണ്ട് മിശ്രിതം തയ്യാറാക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ തൂവി അല്പം മിശ്രിതം ഒഴിച്ച് ദോശപോലെ പരത്തിയെടുത്ത് ഒരു പ്ലേയ്റ്റിലേയ്ക്കു മാറ്റിവയ്ക്കുക. തുടർന്ന് ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കനം കുറച്ച് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി- ഇഞ്ചി കഷണങ്ങളിട്ടശേഷം പച്ചക്കറി സ്‌ളൈസാക്കിയതുമിട്ട് വഴറ്റാം. ഇതിൽ ടൊമാറ്റോ കെച്ചപ്പ്, ചിക്കൻ കഷണങ്ങൾ, മസാലയും ചേർക്കാം. ഈ മിശ്രിതം പരത്തിവച്ച ചപ്പാത്തിയിൽ നിറച്ച് വറുത്തെടുക്കാം. ഇഷ്ട്‌ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് പച്ചക്കറി കൊണ്ട് ഗാർണിഷ് ചെയ്‌ത് സർവ്വ് ചെയ്യാം.