മധുരം ഇഷ്ടമാണോ? എങ്കിൽ ഈ റെസിപ്പി നിങ്ങൾക്കുള്ളതാണ്. നല്ല കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന കാജു സ്വീറ്റ്സ്ന്റെ റെസിപ്പി നോക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- കശുവണ്ടി- 1 കപ്പ്
- പഞ്ചസാര- അര കപ്പ്
- വെള്ളം- കാൽ കപ്പ്
- മയപ്പെടുത്താൻ ഉരുക്കിയ നെയ്യ്
തയ്യാറാക്കുന്ന വിധം
പൂർണ്ണമായും ഉണങ്ങിയ മിക്സറിൽ കശുവണ്ടി ഇട്ട് പൊടിയായി പൊടിക്കുക. എണ്ണ വിട്ടുപോകുകയും മിശ്രിതം മുഴുവൻ ഒട്ടിപ്പിടിക്കുകയും ചെയ്യുന്നതിനാൽ കശുവണ്ടി അമിതമായി പൊടിക്കരുത്. ഇനി പാനിൽ പഞ്ചസാര ചേർത്ത് വെള്ളവും തിളപ്പിക്കുക. പഞ്ചസാര പൂർണ്ണമായും അലിഞ്ഞു പോകുന്നതുവരെ കുറഞ്ഞ തീയിൽ ഇളക്കി പാകം ചെയ്യുക.
കുമിളകളാകാൻ തുടങ്ങുന്നതോടെ തുടർച്ചയായി ഇളക്കി കൊണ്ടിരിക്കുക, കുറച്ച് തുള്ളി പഞ്ചസാര സിറപ്പ് ഒരു ചെറിയ ബൗളിലെ വെള്ളത്തിൽ ഒഴിച്ച് പരിശോധിക്കുക. അത് വെള്ളത്തിൽ അലിഞ്ഞു ചേരാതെ നല്ല നൂൽ പരുവത്തിലാണെങ്കിൽ സിറപ്പ് ശരിയായ ഘട്ടത്തിലാണെന്ന് ഉറപ്പിക്കാം. ഇനി അതിൽ കശുവണ്ടി പൊടിച്ചത് ചേർക്കുക. സോഫ്റ്റ് മിശ്രിതം രൂപപ്പെടുന്നത് വരെ അത് ഇളക്കുക. മാവ് കട്ടിയുള്ളതാകാതെ മൃദുവും വഴക്കമുള്ളതുമാകണം. അതിനാൽ അതിനനുസരിച്ച് ഗ്യാസ് സ്വിച്ച് ഓഫ് ചെയ്യുക. മാവ് വഴക്കമുള്ളതായിരിക്കണം.
സ്വിച്ച് ഓഫ് ചെയ്ത് 10 മിനിറ്റ് തണുക്കാൻ അനുവദിക്കുക. ചൂടാണെങ്കിൽ നന്നായി തവികൊണ്ട് കുഴയ്ക്കുക. വശങ്ങളിൽ നിന്ന് ചുരണ്ടി എടുക്കരുത്. കാരണം മാവ് കട്ടിയുള്ളതാകും. അഥവാ മാവ് ഉണങ്ങിയതായി തോന്നുന്നുവെങ്കിൽ അതിൽ അര ടീസ്പൂൺ നെയ്യ് ചേർത്ത് കുഴച്ചെടുക്കുക. ഇനി ഒരു ബട്ടർ പേപ്പർ വിരിച്ച്, കാശുവണ്ടി മാവ് അതിന് മുകളിൽ വയ്ക്കുക. മാവിന്‍റെ മുകളിലും മറ്റൊരു ബട്ടർ പേപ്പർ വിരിക്കുക. തുടർന്ന് ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് മാവിന് മുകളിലൂടെ ഉരുട്ടാൻ തുടങ്ങുക. ഇത് കാൽ ഇഞ്ച് കനം ആകുന്നതുവരെ റോൾ ചെയ്യുക. മുകളിലുള്ള ബട്ടർ പേപ്പർ മാറ്റി മൂർച്ചയുള്ള കത്തി ഉപയോഗിച്ച് ഭംഗിയായി കാജു സ്വീറ്റ് ഡയമണ്ട് ഡിസൈനിൽ മുറിക്കുക. ഇനി കഷണങ്ങൾ വേർതിരിക്കുക. തണുത്ത ശേഷം കാജു സ്വീറ്റ് എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കുക.