എളുപ്പത്തിൽ ഒരു ലെമൺ മിന്‍റ് ഐസ്ഡ് ടീ ഉണ്ടാക്കിനോക്കിയാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- 1 നാരങ്ങ
- കുറച്ചു പുതിന ഇലകൾ
- 5-6 ടീസ്പൂൺ പഞ്ചസാര
- 1/4 ടീസ്പൂൺ തേയില
- 11/2 ഗ്ലാസ് വെള്ളം.
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ വെള്ളവും പഞ്ചസാരയും ഒഴിച്ച് തിളപ്പിക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ, തേയിലയും പുതിനയിലയും ചേർത്ത് 2- 3 മിനിറ്റ് കൂടി തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് കുറച്ചു നേരം മൂടി വെക്കുക. ഇനി ഈ വെള്ളം അരിച്ചെടുത്ത് അതിൽ നാരങ്ങാനീര് കലർത്തുക. കുറച്ച് വെള്ളം പ്രത്യേകം എടുത്ത് തണുപ്പിച്ച ശേഷം ബാക്കിയുള്ള വെള്ളം ഒരു ഐസ് ട്രേയിൽ നിറച്ച് ഐസ് ഉണ്ടാക്കുക. തയ്യാറാക്കിയ ഐസും പിന്നീട് നാരങ്ങ കഷ്ണങ്ങളും ശീതീകരിച്ച നാരങ്ങ പുതിന ടീ വെള്ളവും ചേർത്ത് ഒരു ഗ്ലാസിൽ വിളമ്പുക.