ഈ കൊടും ചൂടിൽ ഒന്ന് കൂളായിരിക്കാൻ ഒരു കൂൾ ഓറഞ്ച് ഡിലൈറ്റ് ആയാലോ? എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഡ്രിങ്ക് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- 1 ലിറ്റർ പാൽ ക്രീം
- 1 കപ്പ് ഓറഞ്ച് ജ്യൂസ്
- 1 ടീസ്പൂൺ കശുവണ്ടിയും ബദാമും
- 1 ടീസ്പൂൺ ടുട്ടി ഫ്രൂട്ടി
- 1/2 ടീസ്പൂൺ ഏലക്ക പൊടി
- അലങ്കരിക്കാനുള്ള ഓറഞ്ച് തൊലി
തയ്യാറാക്കുന്ന വിധം
കശുവണ്ടിപ്പരിപ്പും ബദാമും പാലിൽ ഇട്ട് പാൽ പകുതിയാകുന്നതുവരെ തിളപ്പിക്കുക. തണുക്കുമ്പോൾ ഗ്രൈൻഡറിൽ പൊടിച്ച് ഫ്രിഡ്ജിൽ വെക്കുക. തണുക്കുമ്പോൾ ഏലയ്ക്കാപ്പൊടി, ടുട്ടി ഫ്രൂട്ടി, ഓറഞ്ച് ജ്യൂസ് എന്നിവ കലർത്തി ഒരു ഗ്ലാസിൽ ഒഴിക്കുക. മുകളിൽ തണുത്ത പാൽ ഒഴിച്ച് ഓറഞ്ച് സെസ്റ്റ് കൊണ്ട് അലങ്കരിക്കുക.