മകളുടെ ഭര്‍ത്താവാകാന്‍ ഇരുന്ന യുവാവിനൊപ്പം അമ്മ ഒളിച്ചോടി. കല്യാണത്തിനു പത്ത് ദിവസം ബാക്കി നിൽക്കെയാണ് സംഭവം. യുപിയിലെ അലിഗഡില്‍ നിന്നുള്ള അനിതയാണ് മകള്‍ ശിവാനിയുടെ വിവാഹത്തിന് മുന്‍പ് പ്രതിശ്രുത വരന്‍ രാഹുലിനൊപ്പം ഒളിച്ചോടിയത്. 3.50 ലക്ഷം രൂപയും സ്വർണവും അടക്കം വീട്ടിലെ മുഴുവന്‍ സമ്പാദ്യവും ഇവർ െകാണ്ടുപോയി.
കല്യാണം നിശ്ചയിച്ചു, കത്തും അടിച്ചു നാട്ടുകാർക്ക് ശേഷമാണ് അമ്മ ഈ കടുംകൈ ചെയ്തത്. ഏപ്രില്‍ ആറിനാണ് ഒളിച്ചോടുന്നത്. ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു എന്ന് ഭർത്താവ് പറഞ്ഞു. രാഹുലിനെ ബന്ധപ്പെട്ടപ്പോള്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് എന്‍റെ ഭാര്യയെ മറക്കണമെന്നാണ് എന്നോട് ആവശ്യപ്പെട്ടതെന്നും ഇയാള്‍ പ്രതികരിച്ചു. മകളുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു അനിത ഇടയ്ക്കിടയ്ക്ക് രാഹുലിനെ വിളിക്കുമായിരുന്നു. തുടരെ ഇതു കൂടുതൽ സമയമെടുക്കുന്നതായി തോന്നിയിരുന്നതായും മകൾ ശിവാനി പറഞ്ഞു.
വീട്ടില്‍ പത്ത് രൂപ പോലും ബാക്കിവെയ്ക്കാതെയാണ് അമ്മ ഒളിച്ചോടിയതെന്നും മകള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മകളുമായാണ് വിവാഹം ഉറപ്പിച്ചതെങ്കിലും മകളോട് ഫോണില്‍ സംസാരിക്കുന്നത് കുറവായിരുന്നു. പകരം ഭാര്യയോടായിരുന്നു കൂടുതല്‍ സംസാരിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ദിവസം 22 മണിക്കൂര്‍ വരെ ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നതായി ഭർത്താവ് പറഞ്ഞു. മരുമകനുമായി ഭാര്യയുടെ ഫോണ്‍ വിളി ശ്രദ്ധയില്‍പ്പെട്ടെങ്കിലും വിവാഹം നടക്കാന്‍ പോകുന്നതിനാല്‍ കാര്യമാക്കേണ്ടതില്ലെന്നായിരുന്നു മറുപടി.
content highlight: Relationship