രുചികരമായ ഒരു പുഡ്ഡിംഗ് റെസിപ്പി നോക്കിയാലോ? എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ചോക്ലേറ്റ് ഫ്രൂട്ട് പുഡ്ഡിംഗ്.
ആവശ്യമായ ചേരുവകൾ
- മിക്സഡ് ഫ്രൂട്ട് – അര കപ്പ്
- ഫ്രൂട്ട് കോക്ക്ടെയിൽ – ഒരു ടിൻ
- പാൽ – 350 എംഎൽ
- വാനില കസ്‌റ്റാർഡ് പൗഡർ – 3 വലിയ സ്പൂൺ
- കൊക്കോ പൗഡർ – ഒരു ചെറിയ സ്പൂൺ
- ജാതിക്ക പൗഡർ – ഒരു നുള്ള്
- കറുവാപ്പട്ട പൗഡർ – ഒരു നുള്ള്
- ചോക്ക്ളേറ്റ് കേക്ക് (ക്രംബ്സ്) – അരകപ്പ്
- ക്രീം നന്നായി അടിച്ചത് – അരകപ്പ്
- പഞ്ചസാര – 3 വലിയ സ്പൂൺ
- ചെറി, പൊടിയായി നുറുക്കിയ ചോക്ക്ളേറ്റ് എന്നിവ അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
പാലിൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക. അതിനുശേഷം കൊക്കോ പൗഡർ കസ്‌റ്റാർഡ് പൗഡർ എന്നിവ പാലിൽ ചേർത്ത് തുടര്‍ച്ചയായി ഇളക്കി കൊണ്ട് കുറുകും വരെ പാകം ചെയ്യുക. ശേഷം തണുപ്പിക്കുക. ഒരു സർവ്വിംഗ് ഡിഷിൽ ചോക്ക്ളേറ്റ് കേക്ക് ക്രംബ്സ് ഒരു ലെയറായി നിരത്തി ഫ്രിഡ്ജിൽ വയ്‌ക്കുക. തണുത്ത കസ്‌റ്റാർഡ് നന്നായി അടിച്ച് ക്രീം ആക്കുക.
ഫ്രഷ് ഫ്രൂട്ട്, ഫ്രൂട്ട് കോക്ക്ടെയിൽ, ജാതിക്ക പൗഡർ, കറുവാപ്പട്ട പൗഡർ ഇവ ചേർക്കുക. ഇനി കേക്ക് ക്രംബ്സിന് മുകളിൽ ഈ ഫ്രൂട്ടിന്‍റെ പകുതി നിരത്തുക. അതിനുമീതെ കസ്റ്റാർഡ് ഒരു ലെയറായി നിരത്തുക. ബാക്കി ചേരുവ തീരും വരെ ഇതുപോലെ ആവർത്തിക്കുക. ഇനി ഒടുവിലായി ചോക്ക്ളേറ്റ് പൊടി, ചെറി, അടിച്ചു വച്ച ക്രീം എന്നിവ നിരത്തി അലങ്കരിക്കുക. തണുപ്പിച്ച ശേഷം സർവ്വ് ചെയ്യാം.