Sports

ഐപിഎൽ 2025; സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ ചുമത്തി | IPL

സഞ്ജുവിനെ കൂടാതെ ഇംപാക്ട് പ്ലെയര്‍ ഉള്‍പ്പെടെ പ്ലെയിങ് ഇലവനിലെ ബാക്കിയുള്ളവര്‍ ആറ് ലക്ഷം രൂപയോ മാച്ച് ഫീസിന്റെ 25 ശതമാനമോ നല്‍കണം.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎല്ലില്‍ തോല്‍വിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് പിഴ ചുമത്തി. 24 ലക്ഷം രൂപയാണ് ചുമത്തിയത്. മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് സഞ്ജുവിന് പിഴയിട്ടത്. സഞ്ജുവിനെ കൂടാതെ ഇംപാക്ട് പ്ലെയര്‍ ഉള്‍പ്പെടെ പ്ലെയിങ് ഇലവനിലെ ബാക്കിയുള്ളവര്‍ ആറ് ലക്ഷം രൂപയോ മാച്ച് ഫീസിന്റെ 25 ശതമാനമോ നല്‍കണം.

സീസണില്‍ രാജസ്ഥാന്റെ ഭാഗത്തുനിന്ന് രണ്ടാംതവണയാണ് കുറഞ്ഞ ഓവര്‍ നിരക്ക് വീഴ്ചയുണ്ടാവുന്നത്. ഐപിഎല്‍ പെരുമാറ്റച്ചട്ടം 2.22 ആര്‍ട്ടിക്കിളിന് കീഴിലാണ് ഈ കുറ്റം. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയുള്ള മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം രാജസ്ഥാനില്‍നിന്ന് പിഴ ഈടാക്കിയിരുന്നു.

പരിക്കുകാരണം സഞ്ജു ഇല്ലാതിരുന്ന ആ മത്സരത്തില്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് 12 ലക്ഷം രൂപയുടെ പിഴ ലഭിച്ചു.
രാജസ്ഥാനെ 58 റണ്‍സിന് തകര്‍ത്തു; ഗുജറാത്ത് ടൈറ്റന്‍സിന് തകര്‍പ്പന്‍ ജയം
രാജസ്ഥാന്‍ പരാജയത്തിനു പ്രധാനമായും കാരണം ബൗളിങ് നിര തിളങ്ങാത്തതാണെന്ന് സഞ്ജു പറഞ്ഞു.

content highlight: IPL