ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി നിസാന്‍. പുതിയ നിസാന്‍ മാഗ്നൈറ്റിന്റെ വില്‍പ്പനയാണ് ഇതില്‍ പ്രധാന പങ്ക് വഹിച്ചത്. 2024 ഒക്ടോബറില്‍ പുറത്തിറക്കിയ പുതിയ നിസാന്‍ മാഗ്നൈറ്റ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഭ്യന്തര വിപണിയില്‍ 28,000 യൂണിറ്റുകള്‍ വിറ്റഴിച്ചു. ബി- എസ് യു വി സെഗ്മെന്റില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപഭോക്താക്കള്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഈ മികച്ച മുന്നേറ്റം. ഇതിനോടകം 99,000 നിസാന്‍ മാഗ്നൈറ്റ് വിറ്റഴിച്ചു. ആഭ്യന്തര- വിദേശ വിപണികളില്‍ എല്ലാ വര്‍ഷവും 35 ശതമാനം വീതം വളര്‍ച്ചയാണ് നിസാന്‍ കൈവരിക്കുന്നത്.
ആഗോള തലത്തിലുണ്ടായ ഏറ്റകുറച്ചിലുകള്‍ക്കിടയിലും ഇന്ത്യയില്‍ മികച്ച വില്‍പ്പന കൈവരിച്ചത് തങ്ങള്‍ ഇവിടെ തുടരും എന്ന സന്ദേശമാണ് നല്‍കുന്നതെന്ന് ഇന്ത്യ ഓപ്പറേഷന്‍സ് പ്രസിഡണ്ട് ഫ്രാങ്ക് ടോറസ് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 7 സീറ്റുള്ള ബ- എംപിവിയും അടുത്ത സാമ്പത്തിക വര്‍ഷം 5 സീറ്റുള്ള സി – എസ് യു വിയും ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് നിസാന്‍ പ്രഖ്യാപിച്ചിരുന്നു.
STORY HIGHLIGHT: nissan sees huge jump in sales