Kerala

സര്‍ക്കാര്‍ നയം ഇരട്ടത്താപ്പ്; സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി – kcbc against kerala goverment

ഒരു വശത്ത് ലഹരിക്ക് എതിരാണെന്ന് പ്രചരിപ്പിക്കുകയും മറുവശത്ത് മദ്യലഹരിയെ ഉദാരവല്‍കരിക്കുക

മദ്യനയത്തിനെതിരെ സര്‍ക്കാരിനെ രൂക്ഷമായിവിമര്‍ശിച്ച് കെസിബിസി. എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെതെന്ന് കെ.സി.ബി.സി ആരോപിച്ചു. കൂടാതെ ലഹരിക്കെതിരെയുള്ള ചര്‍ച്ചകളില്‍നിന്ന് കെസിബിസിയെ മാറ്റിനിര്‍ത്തുകയാണെന്നും കെസിബിസി മദ്യവിരുദ്ധസമിതി വ്യക്തമാക്കി.

മയക്കുമരുന്നുകള്‍ മാത്രമാണ് വില്ലന്‍ എന്ന് മാത്രമാണ് സര്‍ക്കാരും അബ്കാരികളും മദ്യപര്‍കരും പറയുന്നത്. ഡ്രൈഡേ പൂര്‍ണമായും പിന്‍വലിക്കുന്നതിനുള്ള ടെസ്റ്റ് ഡോസാണ് ത്രീസ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കുള്ള ഇളവുകള്‍. ഒരു വശത്ത് ലഹരിക്ക് എതിരാണെന്ന് പ്രചരിപ്പിക്കുകയും മറുവശത്ത് മദ്യലഹരിയെ ഉദാരവല്‍കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം ഇരട്ടത്താപ്പാണെന്നും പ്രസ്താവനയിൽ പറയുന്നു.

സർക്കാർ മദ്യത്തെ ലളിതവത്കരിക്കുന്നത് നികുതി വരുമാനം ലക്ഷ്യംവെച്ചാണ്. സര്‍ക്കാര്‍ മദ്യനയത്തിനെതിരെ പ്രതിഷേധം തീര്‍ക്കാനാണ് കെ.സി.ബി.സിയുടെ തീരുമാനം.

STORY HIGHLIGHT: kcbc against kerala goverment