Kerala

ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ വിദേശവനിതയെ പിടികൂടി പോലീസ് – police arrest uganda native woman mdma case

അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ വിദേശവനിതയെ പിടികൂടി പോലീസ്. യുഗാൺഡ സ്വദേശിനിയായ നാകുബുറെ ടിയോപിസ്റ്റയെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മലപ്പുറത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് യുവതിയെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ട യുവതി ലഹരിക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട ചില നൈജീരിയന്‍ സ്വദേശികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഒരാഴ്ച മുന്‍പ് 200 ഗ്രാം എംഡിഎംഎയുമായി കുപ്രസിദ്ധ കുറ്റവാളി അരീക്കോട് അസീസ്, ഷമീര്‍ ബാബു എന്നിവരെ പോലീസ് പിടികൂടിയിരുന്നു.

ബെംഗളൂരുവില്‍നിന്ന് എത്തിച്ച ലഹരിമരുന്ന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്ക് എംഡിഎംഎ നല്‍കിയ അനസ്, സുഹൈല്‍ എന്നിവരും അറസ്റ്റിലായി. ഇതിനുപിന്നാലെയാണ് ലഹരിസംഘത്തില്‍ ഉള്‍പ്പെട്ട വിദേശവനിതയും ബെംഗളൂരുവില്‍നിന്ന് പിടിയിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

STORY HIGHLIGHT: police arrest uganda native woman mdma case