ബിസിനസുകൾക്ക് വളർച്ചയ്ക്ക് അല്ലെങ്കിൽ പുതുതായൊരു ബിസിനസ്സ് തുടങ്ങാൻ ചിലപ്പോഴൊക്കെ കൂടുതൽ ഫണ്ട് ആവശ്യമായി വരാറുണ്ട്. ഭൂരിഭാഗം ബിസിനസുകളും ബാങ്ക് ലോൺ അടക്കമുള്ളവയെ ആശ്രയിച്ചാണ് മുന്നോട്ടു പോവാറുള്ളത്. അതേ സമയം വായ്പകൾ ലഭിക്കണമെങ്കിൽ ഈട് നൽകണമെന്ന വ്യവസ്ഥ പലരെയും വിഷമസന്ധിയിൽ അകപ്പെടുത്താറുണ്ട്. എന്നാൽ ഇന്ന് ഒരു കോടി രൂപ വരെ ഈട് ആവശ്യമില്ലാതെ ബിസിനസ് വായ്പകൾ ലഭ്യമാണ്. ഇത്തരം വായ്പകൾക്ക് പലിശനിരക്കും കുറവാണ്.വളരെ ചുരുങ്ങിയ കാലയളവിൽ എളുപ്പത്തിൽ ഈ വായ്പകൾ ലഭിക്കുകയും ചെയ്യും.
ഈട് ആവശ്യമില്ലാത്തതിനാൽത്തന്നെ ഇത്തരം വായ്പകൾ അൺസെക്വേർഡ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പിന്തുണ നൽകാനാണ് ഇത്തരം പദ്ധതികൾ ആവിഷ്ക്കരിച്ചിരിക്കുന്നത്. ചെറിയ ബിസിനസുകൾക്ക് അടക്കം വളരാനും അടിസ്ഥാന സൗകര്യ വികസനം, വർക്കിങ് ക്യാപിറ്റൽ എന്നിവ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ഇത്തരം ലോണുകൾ സഹായകമാണ്.
ലോൺ സ്ലാബും, പലിശ നിരക്കുകളും
ഈട് ആവശ്യമില്ലാത്ത വായ്പകളുടെ സ്ലാബ്, വാർഷികാടിസ്ഥാനത്തിൽ ബാധകമാകുന്ന സ്റ്റാൻഡേർഡ് പലിശ നിരക്ക് എന്നീ ക്രമത്തിൽ താഴെ കൊടുത്തരിക്കുന്നു.
0-10 ലക്ഷം : 0.37%
10-50 ലക്ഷം : 0.55%
50 ലക്ഷം-1 കോടി : 0.60%
1-2 കോടി : 1.20%
2-5 കോടി : 1.35%
ഈട് ആവശ്യമില്ലാത്ത എം.എസ്.എം.ഇ ലോൺ. എടുത്തലുള്ള നേട്ടങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
പേഴ്സണൽ-ബിസിനസ് ആസ്തികൾ പണയപ്പെടുത്താതെ തന്നെ എം.എസ്.എം.ഇ വായ്പ ലഭ്യമാകുന്നു
നേരിട്ടുള്ള യോഗ്യതാ പരിശോധനകൾ, മിനിമൽ പേപ്പർ വർക്ക്
വായ്പാ വിതരണം അതിവേഗത്തിൽ നടക്കുന്നതിനാൽ സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്യാൻ സാധിക്കുന്നു
ഫ്ലെക്സിബിൾ ലോൺ വ്യവസ്ഥകൾ, താങ്ങാവുന്ന പലിശ നിരക്കുകൾ, സൗകര്യപ്രദമായ തിരിച്ചടവ്
പല ധനകാര്യ സ്ഥാപനങ്ങളും ലോൺ അപേക്ഷ ഇലക്ട്രോണിക് ആയി സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ഇത്തരത്തിൽ
വെബ്സൈറ്റുകളിലൂടെയുള്ള അപേക്ഷ, നടപടിക്രമങ്ങൾ എന്നിവ സുതാര്യത ഉറപ്പാക്കുന്നു
ചെറിയ പലിശയുള്ള ബിസിനസ് ലോണുകൾ കമ്പനികളുടെ ക്രെഡിറ്റ് ഹിസ്റ്ററി മെച്ചപ്പെടുത്താൻ സഹായകമാണ്.
ഈട് ആവശ്യമില്ലാത്ത വായ്പകൾ
1. എം.എം.എസ് എം.ഇകൾക്ക് പ്രധാൻ മന്ത്രി മുദ്രാ യോജന പ്രകാരം 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും
2. സ്റ്റാൻഡ് അപ് ഇന്ത്യ സ്കീം, വനിതകൾ എസ്.സി/എസ്.ടി സമുദായങ്ങളിൽ ഉൾപ്പെട്ടവർ എന്നിവർക്ക് മുൻഗണന നൽകുന്നു
3. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 5 കോടി രൂപ വരെ വായ്പ ലഭിക്കും. ഇവിടെ ഓൺലൈനായി അപേക്ഷ നൽകാൻ പരമാവധി 59 മിനിറ്റുകൾ മാത്രമാണ് വേണ്ടി വരിക
4. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (NBFCs) ഈട് ആവശ്യമില്ലാത്ത എം.എസ്.എം.ഇ വായ്പകൾ, കുറഞ്ഞ പലിശ നിരക്കിൽ നൽകി വരുന്നു