മുഖ്യമന്ത്രിക്കുള്ള മറുപടി പതിനഞ്ചാം തീയതി കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്ത് നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി നുണകൾക്ക് മേൽ നുണകൾ പറഞ്ഞ് ഇനിയും മുനമ്പം ജനതയെ വഞ്ചിക്കരുത്. മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായി കള്ളം പറയുകയാണ് ചെയ്യുന്നത്. പകരം, അടിയന്തിരമായി മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയത്.