ഗവർണർമാരെ കേന്ദ്രസർക്കാർ ഉപകരണമായി മാറ്റുകയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഭരണഘടനയുടെ അന്തസ്സത്തയയെ ലംഘിക്കുകയാണ് കേന്ദ്രം ഇതിലൂടെ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതിനെതിരെയുള്ള സുപ്രധാന വിധിയാണ് സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായതെന്നും കൊല്ലത്ത് പറഞ്ഞു. കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്ന് എം എ ബേബി പറഞ്ഞു. ഇന്ത്യയുടെ തലസ്ഥാനം ദില്ലി ആണെങ്കിലും കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണ ആസ്ഥാനം നാഗ്പൂരാണെന്നും മോഹൻ ഭാഗവത് ആണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.