Kerala

പതിമൂന്ന് വയസുള്ള പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ന്ന മിഠായി നൽകി പലതവണ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

പതിമൂന്ന് വയസുള്ള പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ന്ന മിഠായി നൽകി പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കാപ്പ ചുമത്തി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഗുണ്ട മുഹമ്മദ് റയിസാണ് പൊലീസ് പിടിയിലായത്. പലതവണ പെണ്‍കുട്ടിയെ ലഹരി നൽകി യുവാവ് പീഡിപ്പിച്ചതായാണ് മൊഴി. തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം പൂജപ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലണ് സംഭവം.

സ്കൂള്‍ വിട്ടുവരുന്നതിനിടെ പെണ്‍കുട്ടിക്ക് പ്രതി ലഹരിയടങ്ങിയ മിഠായി നൽകിയിരുന്നു. പെണ്‍കുട്ടി പതിവായി ഈ മിഠായി കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാര്‍ക്ക് സംശയം തോന്നി. മിഠായി കിട്ടാത്ത സമയത്ത് കുട്ടി വല്ലാത്ത മാനസികാവസ്ഥ കാണിക്കാൻ തുടങ്ങിയതോടെ വീട്ടുകാര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ലൈംഗിക പീഡന വിവരം പുറത്തുവരുന്നത്.

Latest News