ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുഖ്യപ്രതി സുൽത്താൻ അക്ബർ അലിയെ റിമാൻഡ് ചെയ്തു. കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന വ്യക്തിയാണ് ഇപ്പോൾ അറസ്റ്റിലായ സുൽത്താൻ എന്ന എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുമരുന്നും സ്വർണ്ണക്കടത്തും ഇയാൾ ചെയ്യുന്നതായും എക്സൈസ് പറഞ്ഞു.
രാജ്യാന്തര ബന്ധമുള്ള ഒരു കുറ്റവാളിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. വരും ദിവസങ്ങളിൽ നേരത്തെ അറസ്റ്റിലായ മറ്റ് മൂന്നു പേരെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. സിനിമ മേഖലയിലുള്ള ആരോപണ വിധേയരെ കൂടി വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതിന് പിന്നിൽ മറ്റ് ബ്രാക്കറ്റുകൾ ഉണ്ടോ എന്നും അന്വേഷിച്ചുവരുന്നു. നിലവിൽ എക്സൈസിന്റെ പിടിയിലായവരിൽ നിന്നും ലഭിച്ച ഫോണുകളും മറ്റും ഫോറൻസിക്ക് കൈമാറും ഇതിൽനിന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ എക്സൈസ് കൂടുതൽ അറസ്റ്റിലേക്ക് പോകും.