കേരളത്തെ ഒരു തരത്തിലും മുന്നോട്ട് നയിക്കില്ലെന്നാണ് കേന്ദ്ര നിലപാടെന്നും പച്ചക്കള്ളമാണ് കേന്ദ്രത്തിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ പറഞ്ഞതെന്നും മന്ത്രി കെ രാജൻ. ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്നതിൽ കേന്ദ്ര സർക്കാരിൻ്റെ ക്രൂരമായ പ്രസ്താവനയാണ് കോടതിയിൽ കണ്ടത്. കേന്ദ്ര നിലപാട് ചൂരൽമല നിവാസികളുടെ തലയിൽ ഇടുത്തി മഴ പെയ്യും പോലെയാണ്. 779 കുടുംബങ്ങൾക്കായി 30 കോടിയുടെ വായ്പയാണുള്ളത്. മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് കേന്ദ്രം കാണിക്കുന്നത്. കടബാധിതരെ കേരളം ഒറ്റക്കാക്കില്ലെന്നും സിബിൽ സ്കോറിനെ ബാധിക്കാത്ത രീതിയിൽ നടപടി വേണമെന്നും മന്ത്രി പറഞ്ഞു.