അതിർത്തി മേഖലയിലെ പാകിസ്ഥാന്റെ അസ്ഥിര നീക്കങ്ങൾക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചു. കശ്മീരിലെ പൂഞ്ചിൽ വ്യാഴാഴ്ച നടന്ന ബ്രിഗേഡിയർതല ഫ്ലാഗ് മീറ്റിംഗിലാണ് ഇന്ത്യ തങ്ങളുടെ നിലപ്പാട് വ്യക്തമാക്കിയത്.
അതിർത്തിയിലെ സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് പാക്കിസ്ഥാൻ പിന്തിരിയണമെന്നും അല്ലാത്ത പക്ഷം ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇന്ത്യ അറിയിച്ചു.
“ഇന്ത്യ സമാധാനത്തിനാണ് പ്രാധാന്യം നൽകുന്നത്, പക്ഷേ ഇത്തരം നടപടികൾ പാക്കിസ്ഥാൻ തുടർന്നാൽ തിരിച്ചടി ഉണ്ടാകുമെന്നും യോഗത്തിൽ ഇന്ത്യ അറിയിച്ചു” എന്ന് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു.