മോഷണകേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് വെട്ടേറ്റു. കോഴിക്കോട് കാരശേരിയിലെ പ്രതിയുടെ വീട്ടിൽ വെച്ചാണ് വെട്ടേറ്റത്. വയനാട് എസ്പി യുടെ സ്‌ക്വാഡ് അംഗങ്ങളായ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. കാരശേരി വലിയപറമ്പ് സദേശി അർഷാദും, ഉമ്മയുമാണ് വെട്ടിയത്. വയനാട് കല്പറ്റയിൽ നിന്നും കാർ മോഷണം പോയ കേസിലെ പ്രതിയാണ് അർഷാദ്. കൈക്ക് വെട്ടേറ്റ പൊലീസുകാരെ മുക്കം കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.