തഹാവൂർ റാണയെ യുഎസ് ഇന്ത്യയ്ക്ക് കൈമാറിയ നടപടി നരേന്ദ്ര മോദി സർക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അമിത് ഷായുടെ പ്രതികരണം. സ്ഫോടനങ്ങൾ നടന്ന സമയത്തെ സർക്കാരുകൾക്ക് തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അമിത്ഷായുടെ എക്സ് പോസ്റ്റ്. ‘ഇന്ത്യൻ മണ്ണിനോടും ഇന്ത്യൻ ജനതയോടും മോശമായി പെരുമാറിയ എല്ലാവരെയും രാജ്യത്തെ നിയമങ്ങൾ പ്രകാരം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരേണ്ടത് ഇന്ത്യൻ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. തഹാവൂർ റാണയുടെ തിരിച്ചുവരവ് മോദി സർക്കാരിന്റെ നയതന്ത്രത്തിന്റെ വലിയ വിജയമാണ്, കാരണം ബോംബ് സ്ഫോടനങ്ങൾ നടന്ന സമയത്തെ സർക്കാരുകൾക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല’ അമിത് ഷാ എക്സിൽ കുറിച്ചു.