Kerala

യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു, പ്രതി പൊലീസിൽ കീഴടങ്ങി

കൊല്ലം കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു. യൂത്ത് കോൺഗ്രസ്‌ കരുനാഗപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി ഷാഫി മുരുകാലയത്തിനാണ് കുത്തേറ്റത്. അയൽവാസി കൂടിയായ അൻസാറാണ് കുത്തിയത്. ഷാഫിയെ കുത്തിയ ശേഷം അൻസാർ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Latest News