Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

തലസ്ഥാന നഗരിയിലെ കാണേണ്ട കാഴ്ചകൾ; ഒരിക്കലും മിസ് ആക്കരുത് ഈ സ്ഥലങ്ങൾ! | Must see sights in Thiruvananthapuram, Never miss these places

തിരുവനന്തപുരം കാഴ്ചബംഗ്ലാവും മൃഗശാലയും വളരെ പ്രസിദ്ധമാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 10, 2025, 10:41 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരളത്തിന്റെ തലസ്ഥാനമാണ് നമ്മുടെ തിരുവനന്തപുരം.സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ ആകർഷിക്കുന്ന പാരമ്പര്യവും പൈതൃകവും നിറഞ്ഞ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട് തിരുവനന്തപുരത്ത്. തിരുവനന്തപുരം ജില്ലയിൽ ഒരിക്കലും മിസ് ആക്കാൻ പാടില്ലാത്ത ചില വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്.. അവ ഏതൊക്കെയാണെന്ന് നോക്കാം…

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം

അനന്തപത്മനാഭൻ്റെ നാട് എന്നാണ് തിരുവനന്തപുരത്തെപ്പറ്റി അറിയപ്പെടുന്നത്. അങ്ങനെയാണ് നമ്മുടെ കേരള തലസ്ഥാനത്തിന് തിരുവനന്തപുരം എന്ന പേരുണ്ടായത്. പുരാണങ്ങളിൽ ക്ഷേത്രത്തിനു പരാമർശമുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് നാല് കി മീ ദൂരമുണ്ട് ക്ഷേത്രത്തിൽ എത്തിച്ചേരാൻ. റെയില്‍വേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നാണെങ്കിൽ ഒരു കിലോമീറ്ററും മതിയാകും.

മ്യൂസിയം

തിരുവനന്തപുരം കാഴ്ചബംഗ്ലാവും മൃഗശാലയും വളരെ പ്രസിദ്ധമാണ്. കുട്ടികളെയും വിദ്യാർത്ഥികളെയും കൊണ്ട് വരുന്നവർക്ക് ഇവിടം വളരെ ആസ്വാദ്യകരമാവും. തിരുവനന്തപുരം മൃഗശാലയിലെ മ്യൂസിയം കോംപ്ലക്സ് 55 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. തുടക്കത്തില്‍ പൊതുജനങ്ങൾക്ക് വിനോദപരിപാടികൾ നല്‍കുന്നതിനായാണ്‌ തിരുവനന്തപുരം മൃഗശാല – മ്യൂസിയം കോംപ്ലക്സ് ആരംഭിച്ചത്. 1857 സെപ്തംബറിൽ ഈ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. എന്നാൽ മ്യൂസിയം തന്നെ വളരെയധികം ആകർഷിക്കാനായില്ല. അതിനാൽ മൃഗശാലയും പൊതു ഉദ്യാനങ്ങളും എന്നറിയപ്പെടുന്ന പാർക്ക് 1859 ൽ ആരംഭിച്ചു. 1880 ആയപ്പോഴേക്കും മദ്രാസിലെ ഗവർണറുടെ വാസ്തുശില്പി, രൂപകല്പന ചെയ്ത ഒരു പുതിയ കെട്ടിടം നിര്‍മിക്കുകയും ആ കെട്ടിടത്തിലേക്ക് മ്യൂസിയം മാറ്റി സ്ഥാപിക്കുകയും ചെയ്തു. രാവിലെ 9 മണി മുതൽ ആണ് പാർക്ക് തുറക്കുന്നത്. തിങ്കളാഴ്ചകളിൽ ഇത് അടച്ചിടുന്നു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷൻ നിന്ന് 3 കി.മീറ്ററും കെ.എസ്.ആർ.ടി.സി വഴി ഒരു കിലോമീറ്ററും വിമാനത്താവളം വഴി വരുന്നവർക്ക് 5.7 കിമീറ്ററും എടുക്കും ഇവിടെ എത്തിച്ചേരുവാൻ.

നേപ്പിയര്‍ മ്യൂസിയം

തിരുവനന്തപുരത്ത് കൊട്ടാരസദൃശമായ കെട്ടിടത്തിലാണ് നേപ്പിയർ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇത് പത്തൊൻപതാം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചത്. സര്‍ക്കാര്‍ ആര്‍ട്ട് മ്യൂസിയം എന്നും ഇത് അറിയപ്പെടുന്നു. ഇവിടെ എത്തുന്നവര്‍ക്ക് പ്രകൃതി ശാസ്ത്ര മ്യൂസിയവും മൃഗശാലയും സന്ദര്‍ശിക്കാം എന്നതാണ് സവിശേഷത. ചരിത്ര പ്രാധാന്യമുള്ള പുരാതന ഓട്ടു പ്രതിമകള്‍, ആഭരണങ്ങള്‍, രാജകീയരഥം, ആനക്കൊമ്പില്‍ തീര്‍ത്ത ശില്പങ്ങള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചൈനീസ്, മുഗള്‍, കേരളീയ വാസ്തു ശില്പകല, എന്നിവയുടെ സംയുക്ത സങ്കരനിര്‍മ്മിതിയാണ് ഈ മ്യൂസിയം കെട്ടിടം. രാവിലെ 10 മുതൽ മ്യൂസിയം തുറക്കും. തിരുവനന്തപുരത്തിന്റെ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നു എന്നതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ മുഖ്യ ആകർഷണകേന്ദ്രങ്ങളിലൊന്നാണ് നേപ്പിയർ മ്യൂസിയവും. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിൽ നിന്ന് രണ്ട് കി.മീറ്ററും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 6 കി.മീറ്ററും ദൂരമേയുള്ളു ഇവിടെ എത്താൻ.

ReadAlso:

ട്രോളി ബാ​ഗിന് ചക്രങ്ങൾ വന്നതെപ്പോഴാണ് ? അറിയാം ചരിത്രം

ചരിത്രമുറങ്ങുന്ന ​ഗോൽകോണ്ട; വിസ്മയങ്ങളുടെ കാവൽ കവാടം!!

ഹരിയാന യിലേ ഗേറ്റ് വേ ടവറിനെ കുറിച്ച് അറിയണം

ശ്രീരാമനെ ഒരു രാജാവായി ആരാധിക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രത്തെ കുറിച്ച് അറിയാം

ഹരിയാനയിലേ ഗുരുഗ്രാം ചരിത്രം അറിയാം, ഒപ്പം മാരുതി സുസുക്കിയുടെയും

ശംഖുമുഖം ബീച്ച്

തിരുവനന്തപുരം വിമാനത്താവളത്തിന് ഏറെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. സാഗരകന്യക എന്ന് വിളിക്കപ്പെടുന്ന മനോഹരമായ മത്സ്യകന്യകയുടെ പ്രതിമ ഇവിടെ ആരെയും ആകർഷിക്കുന്ന ഒന്നാണ്. വ്യോമസേന ഹെലികോപ്ടറും കാണാന്‍ ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്. വെളുത്ത മണലും വിശാലമായ അന്തരീക്ഷവും, നഗരത്തിലെ ജനക്കൂട്ടത്തില്‍ നിന്ന് അകന്ന്, വിശ്രമത്തിനുള്ള എല്ലാ ചേരുവകളും ഇഴുകിച്ചേര്‍ന്ന ഇടമാണ് ശംഖുമുഖം. ബീച്ചിന് സമീപത്തായി ഉള്ള ലഘുഭക്ഷണശാലകളും ഉണ്ട്. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്. ഈ പ്രത്യേകതകൾ എല്ലാം കൊണ്ടു തന്നെ ശംഖുമുഖം ബീച്ച് കാണാൻ ദിവസേനയെന്നോണം നിരവധിയാളുകളാണ് എത്തിച്ചേരുന്നത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷൻ, തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് ഏഴ് കിലോമീറ്റർ ആണ് ഇവിടേയ്ക്ക് എത്താനുള്ള ദൂരം.

വേളി ടൂറിസ്റ്റ് ഹോം

ബോട്ടിംഗ് ആണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ബോട്ടിംഗ് ഇഷ്ടപ്പെടുന്നപ്പെടുന്നവർക്ക് കുടുംബസമേതം എത്താൻ പറ്റിയ സ്ഥലമാണ് വേളി ടൂറിസ്റ്റ് ഹോം. ഒപ്പം ഇവിടെ കുതിര സവാരിയും നടത്താവുന്നതാണ്. പൂന്തോട്ടം, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, പ്രതിമകളുടെ പാര്‍ക്ക്, സ്വയം പെഡല്‍ ചെയ്യാവുന്നതും അല്ലാത്തതുമായ ബോട്ടിംഗ് സൗകര്യങ്ങള്‍, കെ.ടി.ഡി.സി.യുടെ ഉടമസ്ഥതയിലുളള ‘ഫ്ലോട്ടിങ് റെസ്റ്റോറന്റ് എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. കുടുംബസമേതമോ സുഹൃത്തുക്കള്‍ക്കൊപ്പമോ അല്‍പസമയം ചിലവിടാന്‍ വേളി ടൂറിസ്റ്റ് ഹോമില്‍ സൗകര്യങ്ങളുണ്ട്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിൽ നിന്ന് 8 കി.മീറ്ററും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 3 കി. മീറ്ററും ആണ് ദൂരം.

പൂവാര്‍

പൂവാർ എന്നത് മനോഹരമായ ഒരു തീരമേഖലയാണ്. തീരഗ്രാമങ്ങളിലെ ജീവിതമറിയാന്‍ യോജിച്ച ഇടമാണ്. അങ്ങനെ ഒരു അനേഷണം നടത്തുന്നവർക്ക് പ്രയോജനപ്പെടുന്ന ഒരു സ്ഥലം കൂടിയാണ് പൂവാർ. കടലും കായലും അഴിമുഖവും ചേര്‍ന്ന മത്സ്യബന്ധന ഗ്രാമങ്ങളും സഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവമാകും. നെയ്യാര്‍ അറബിക്കടലുമായി ചേരുന്ന അഴിമുഖമായ ഇവിടെ എത്തിയാൽ ചെറിയ നിരക്കില്‍ ബോട്ടിംഗിന് സ്വകാര്യ ബോട്ടുകളും ലഭ്യമാണ്. കോവളം സന്ദര്‍ശിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ഈ തീരമേഖലയിൽ എത്തിച്ചേരാവുന്നതാണ്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ നിന്ന് 23 കി.മീറ്ററും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 25 കി.മീറ്ററും ആണ് ദൂരം.

അഗസ്ത്യാര്‍കൂടം

തിരുവനന്തപുരത്തെ അഗസ്ത്യാര്‍കൂടം എന്ന സ്ഥലം ചരിത്ര പ്രസിദ്ധമായ സ്ഥലമാണ്. പൂരാണങ്ങളിൽ ഈ സ്ഥലത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അഗസ്ത്യമുനിയുടെ വാസസ്ഥലം എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. അതിനാലാണ് അഗസ്ത്യാര്‍കൂടം എന്ന പേര് ഈ സ്ഥലത്തിന് ഉണ്ടായതെന്നാണ് വിശ്വാസം. അഗസ്ത്യാര്‍കൂടത്തിലെ അന്തരീക്ഷത്തിനു തന്നെ ഔഷധ ഗുണമുണ്ട് എന്നാണ് വിശ്വാസം. ശുദ്ധമായ വായുവും കുളിര്‍കാറ്റും സാഹസികതയും പക്ഷിനിരീക്ഷണവുമെല്ലാം ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി അഗസ്ത്യാര്‍കൂടത്തിലേയ്ക്ക് പോകാം. അപൂര്‍വമായ സസ്യജാലങ്ങളെയും ഇവിടെ കാണാനാകും. അഗസ്ത്യമുടിയുടെ താഴ്വാരമായ ബോണക്കാട് വരെ മാത്രമേ വാഹനയാത്ര സാധ്യമാകൂ. കൊടുമുടിയിലേക്ക് നടന്നു തന്നെ കയറണം. നെയ്യാര്‍ അണക്കെട്ടില്‍ നിന്നും ബോണക്കാട് നിന്നും അഗസ്ത്യാര്‍കൂടം കാണാനാവും. ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെയാണ് സീസണ്‍. തിരുവനന്തപുരത്തെ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് മുന്‍കൂറായി അനുവാദം വാങ്ങിയാലേ അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്ര ചെയ്യാനാകൂ. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 61 കി.മീറ്ററും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 69 കി.മീറ്ററും ആണ് അഗസ്ത്യാര്‍കൂടത്തിലേയ്ക്കുള്ള ദൂരം.

പൊന്മുടി

വിനോദസഞ്ചാരികളുടെ തിരുവനന്തപുരത്തെ മറ്റൊരു ഇഷ്ടകേന്ദ്രമാണ് പൊൻമുടി. ഇവിടെയെത്തിയാൽ ഉല്ലാസയാത്രയും ഡ്രൈവിംഗും തണുപ്പുമെല്ലാം ശരിക്കും ആസ്വദിക്കാമെന്നതു തന്നെ കാരണം. കടല്‍ തീരത്താണ് തിരുവനന്തപുരം നഗരം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പൊന്മുടിയിലേക്കുള്ള യാത്ര തുടങ്ങി അരമണിക്കൂര്‍ പിന്നിടേണ്ട, ഉയരം കൂടുന്ന ഭൂപ്രകൃതിയും ചെറുകുന്നുകളും പച്ചപ്പും തണുത്ത കാറ്റും സഞ്ചാരികളെ സ്വാഗതം ചെയ്യും. തിരുവനന്തപുരത്ത് എത്തിയാൽ ഇത്ര ശാന്തസുന്ദരവും പ്രകൃതി സുന്ദരവുമായ മറ്റൊരു പ്രദേശം ഉണ്ടോയെന്നുപോലും സംശയം തോന്നിയേക്കാം. വൈകിട്ടാവുമ്പോഴേക്കും മൂടല്‍മഞ്ഞ് പരക്കുന്ന പൊൻമുടി കൂടുതൽ സുന്ദരിയായി മാറും. അതിനാൽ തന്നെ ഇവിടെ താമസിച്ച് സമയം ചെലവഴിക്കാൻ എത്തുന്നവർ ഏറെയാണ്. പൊന്മുടിയില്‍ താമസത്തിനും സൗകര്യങ്ങളുണ്ട്. പൊന്മുടി വ്യൂ പോയിന്റ് വരെ കെഎസ്ആര്‍ടിസി ബസ് സര്‍വീസുമുണ്ട്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിൽ നിന്ന് 61 കി.മീറ്ററും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 67 കി.മീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം

കോവളം

തിരുവനന്തപുരത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ ഒന്നാമത്തെ ടൂറിസ്റ്റ് സ്ഥലമായി അറിയപ്പെടുന്നത് കോവളമാണ്. തിരുവനന്തപുരത്ത് എത്തുന്നവർ പ്രഥമ പരിഗണന നൽകുന്ന സ്ഥലമെന്നുള്ള പ്രത്യേകതയും കോവളം ബീച്ചിനുണ്ട്. നീന്തല്‍, വെയില്‍ കായല്‍, ആയുര്‍വേദ സൗന്ദര്യ സംരക്ഷണം, തിരുമ്മല്‍, കട്ടമരത്തില്‍ കടല്‍യാത്ര തുടങ്ങിയ ഒട്ടേറെ സാധ്യതകൾ കോവളം ബീച്ചിൽ എത്തുന്ന വിനോദസഞ്ചാരികൾ പ്രയോജനപ്പെടുത്തുന്നു. ചികിത്സാ കേന്ദ്രങ്ങള്‍, സമ്മേളന സൗകര്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, യോഗ, ആയുര്‍വ്വേദ തിരുമ്മല്‍ കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍ എന്നിങ്ങനെ കോവളത്ത് വിനോദസഞ്ചാരികള്‍ക്ക് വിവിധ നിരക്കിലുളള സൗകര്യങ്ങള്‍ ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. തിരുവനന്തപുരം ജില്ലയിൽ ഏറ്റവും അധികം വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലം കൂടിയാണ് കോവളം ബീച്ച് . തദ്ദേശീയരായ വിനോദസഞ്ചാരികൾക്കും വിദേശീയരായ വിനോദസഞ്ചാരികൾക്കും ഒരുപോലെ ഇഷ്ടമുള്ള വിനോദസഞ്ചാര കേന്ദ്രമാണ് കോവളം. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 16 കിലോ മീറ്ററും, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 10 കിലോമീറ്ററും ദൂരമുണ്ട്.

പുഞ്ചക്കരി

പുഞ്ചക്കരി പാടം പച്ചപ്പിനും ഗ്രാമീണ ഭംഗിക്കും പേരുകേട്ടയിടമാണ്. തിരുവനന്തപുരം നഗരത്തിന് ഏറെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തിന്റെ കുട്ടനാട് എന്നാണ് പുഞ്ചക്കരിയുടെ വിളിപ്പേര്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അല്‍പനേരം വിട്ടുനില്‍ക്കണമെന്നും ശുദ്ധവായു ശ്വസിക്കണമെന്നും ആഗ്രഹമുള്ളവര്‍ക്ക് പുഞ്ചക്കരി മികച്ച അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. പുഞ്ചക്കരിയിലെ ശ്രദ്ധേയമായ പാലം ഇന്ന് കിരീടം പാലം എന്നാണ് അറിയപ്പെടുന്നത്. കിരീടം സിനിമയില്‍ സേതുമാധവന്‍ (മോഹന്‍ലാല്‍) ഇരിക്കുന്ന പാലമാണിത്. കിരീടം പാലം കടന്ന് പുഞ്ചക്കരി പാടത്തേയ്ക്ക് എത്തുമ്പോള്‍ ഒന്നര മീറ്റര്‍ മാത്രം വീതിയുള്ള ബണ്ട് റോഡാണ് സഞ്ചരികളെ വരവേല്‍ക്കുക. ഭക്ഷണം മാത്രം കിട്ടുന്ന പുഞ്ചക്കരിയിലെ ഷാപ്പ് ഏറെ പ്രശസ്തമാണ്. നാവില്‍ കൊതിയൂറും വിഭവങ്ങളുടെ കലവറ തന്നെയാണ് പുഞ്ചക്കരി ഷാപ്പ്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ആഘോഷിക്കാൻ തിരുവനന്തപുരത്ത് പറ്റിയൊരിടമാണ് പുഞ്ചക്കരി പാടം. തിരുവനന്തപുരത്ത് നിന്ന് കരമന പാപ്പനംകോട് വഴി കൈമനത്തെത്തണം. അവിടെ നിന്ന് തിരുവല്ലത്ത് എത്തിയ ശേഷം പുഞ്ചക്കരിയിലേയ്ക്ക് പോകാം. ഏകദേശം 12 കിലോ മീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ തിരുവനന്തപുരം നഗരത്തില്‍ നിന്ന് പുഞ്ചക്കരിയിലെത്താം.

STORY HIGHLIGHTS : Must see sights in Thiruvananthapuram, Never miss these places

Tags: museumപൊന്മുടികോവളംtourist placesPadmanabhaswamy templepoovarഅഗസ്ത്യാര്‍കൂടംTRIVANDRUMപൂവാര്‍KOVALAMshangumukhamPONMUDItourism

Latest News

കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി ഇന്ത്യൻ വംശജ; ഭ​ഗവത് ​ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അനിത ആനന്ദ്

കലാകാരന്‍മാര്‍ക്കെതിരെ ബിജെപി നേതൃത്വം സ്വീകരിക്കുന്ന നിലപാട് ചോദ്യം ചെയ്യണം; സന്ദീപ് വാര്യർ | BJP

ഓപ്പറേഷന്‍ സിന്ദൂര്‍; രാഷ്ട്രപതിയെ നേരിൽ കണ്ട് വിശദീകരിച്ച് സേനാമേധാവിമാര്‍ | Operation Sindhoor

സുപ്രീം കോടതിയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസിന് പദവി വെറും 36 ദിവസത്തേക്ക് മാത്രം!!

എൽഡിഎഫ് അവിശ്വാസം പാസായി; നിരണം പഞ്ചായത്ത് കോൺഗ്രസിന് നഷ്ടമായി | Niranam LDF-UDF

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.