Recipe

ദോശക്കും ഇഡ്ഡലിക്കും ഒപ്പം വിളമ്പാം പുതിന ചട്നി – Pudina Chutney

ദോശക്കും ഇഡ്ഡലിക്കും ഒപ്പം തേങ്ങ ചട്നി കഴിച്ച് മടുത്തോ? ആരോഗ്യഗുണങ്ങൾ ഏറെയുള്ളയൊന്നാണ് പുതിന കൊണ്ടൊരു ചട്നി ആയാലോ. തയാറാക്കാം സ്വാദിഷ്ടമായ പുതിന ചട്നി.

ചേരുവകൾ

  • തേങ്ങ– 1 മുറി ചിരവിയത്
  • പുതിന– 3 കപ്പ്
  • മല്ലിയില– പുതിനയുടെ മൂന്നിലൊന്ന്
  • കറിവേപ്പില– 1 തണ്ട്
  • ഇഞ്ചി– 1 ചെറിയ കഷ്ണം
  • പച്ചമുളക്– 2 എണ്ണം
  • ഉഴുന്ന് പരിപ്പ് – 2 ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് പുതിന, മല്ലിയില, കറിവേപ്പില, ഇഞ്ചി,പച്ചമുളക്, ഉഴുന്ന് പരിപ്പ് എന്നിവ വഴറ്റിയെടുക്കുക. ശേഷം ചൂടാറുമ്പോൾ തേങ്ങയും, ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നയി അരച്ചെടുക്കുക. ശേഷം ഇതിലേക്ക് കടുക് താളിച്ചു ഇട്ടാൽ പുതിന ചട്ണി തയ്യാർ.

STORY HIGHLIGHT: Pudina Chutney