സസ്യലോത്തെ ‘ മിന്നൽ മുരളി’ എന്നറിയപ്പെടുന്ന ഒരു അപൂർവ്വ സസ്യമുണ്ട്. മധ്യ തെക്കേ അമേരിക്കൻ ഉഷ്ണമേഖലാ കാടുകളിലെ ടോങ്കാ ബീൻ മരമാണ് ഈ മിന്നൽ മുരളി. സാധാരണ മരങ്ങളെല്ലാം മിന്നൽ പിണഞ്ഞ് കത്തി ചാരമാക്കുമ്പോൾ, ഈ മരങ്ങൾ ‘ മിന്നലിനെ തൻ്റെ ഗുണത്തിനായി മാറ്റിയെടുക്കുന്നു എന്നതാണ് ഇവയ്ക്ക് ഇങ്ങനെ ഒരു പേരും പ്രത്യേയകതയും വരാൻ കാരണം. ടോങ്കാ ബീൻ എന്നറിയപ്പെടുന്ന ഈ മരത്തിന് മിന്നലിൽ നിന്നുള്ള കറൻ്റ് അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന ശല്യക്കാരായ വള്ളിച്ചെടികളിലേക്ക് കൊടുത്ത് അവയെ കരണ്ടടിപ്പിച്ച് കൊല്ലാനുള്ള ഒരു പ്രത്യേക കഴിവുണ്ട്.
അതുമാത്രമല്ല, ഈ ടോങ്കാ ബീൻ ‘ഹീറോ’ തൻ്റെ അടുത്തുള്ള മറ്റ് മരങ്ങളെയും സഹായിക്കുന്നുണ്ട്. ഈ മരം വളരെ ഉയരത്തിലേക്ക് വളരുന്നതുകൊണ്ട് മിന്നൽ വരുമ്പോൾ അവ ഒറ്റയ്ക്ക് ഏറ്റുവാങ്ങും. അപ്പോ അടുത്തുള്ള മറ്റ് മരങ്ങൾക്ക് പണിയൊന്നും കിട്ടില്ല ! ഒരു തരം മിന്നൽ പ്രതിരോധ ചാലകം. ന്യൂ ഫൈറോളജിസ്റ്റ് എന്ന ജേർണലിൽ വന്ന പഠനറിപ്പോർട്ടാണ് ഇവരുടെ ഈ വിദ്യ അനാവരണം ചെയ്തത്. 2014 മുതൽ 2019 വരെ പനാമയിലെ കാടുകളിൽ മിന്നലേറ്റ ഏകദേശം 100 മരങ്ങളെ ഇവർ പഠിച്ചു. അതിൽ പകുതിയിലധികം മരങ്ങളും മിന്നലിൽ ചത്തു. പക്ഷേ, 10 ടോങ്കാ ബീൻ മരങ്ങൾക്ക് മിന്നലേറ്റതിൽ കാര്യമായ ഡാമേജ് ഒന്നും ഉണ്ടായില്ല! എന്നാൽ അവയിൽ ചുറ്റിപ്പിടിച്ചിരുന്ന 78% വള്ളിച്ചെടികളും ‘ഠേ’!.
ഇതിലും വലിയ ട്വിസ്റ്റ് മറ്റൊന്നാണ്, മിന്നലേറ്റ എല്ലാ ടോങ്കാ ബീൻ മരങ്ങളും രക്ഷപ്പെടും . എന്നാൽ മറ്റ് മരങ്ങളിൽ 64%ത്തിന്റെയും കഥ രണ്ടുവർഷത്തിനുള്ളിൽ കഴിഞ്ഞു. ഒരു സ്ഥലത്ത് ഒറ്റ മിന്നലിൽ 57 മരങ്ങൾ വീണു. പക്ഷേ നടുവിൽ തലയെടുപ്പോടെ നിന്ന ടോങ്കാ ബീൻ മാത്രം ‘ഞാനൊന്നും അറിഞ്ഞില്ലേ’ എന്ന ഭാവത്തിൽ നിന്നു! നാല് പതിറ്റാണ്ടത്തെ മരങ്ങളുടെ കണക്കുകളുമായി ഒത്തുനോക്കിയപ്പോൾ, ടോങ്കാ ബീനാണ് ഈ കാട്ടിലെ ഏറ്റവും വലിയ ‘മിന്നൽ പ്രതിരോധ താരം’ എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു! എന്താ ഇതിൻ്റെ രഹസ്യം എന്നല്ലേ? ടോങ്കാ ബീൻ മരത്തിന് നല്ല ‘ഇൻ്റേണൽ കണ്ടക്റ്റിവിറ്റി’ ഉണ്ടത്രേ! അതായത്, മിന്നൽ വന്നാൽ ഒരു ചൂടും കൂടാതെ ഇതിലൂടെ അങ്ങ് പാഞ്ഞുപോവും!
സാധാരണയായി ഉഷ്ണമേഖലാ കാടുകളിൽ വലിയ മരങ്ങൾ ചാവുന്നതിൽ 40% വരെ കാരണം ഈ മിന്നലാണ്. പക്ഷേ, ടോങ്കാ ബീൻ മരത്തിന് ഇതൊരു വിഷയമേയല്ല! ഒരു വലിയ ടോങ്കാ ബീൻ മരം അതിൻ്റെ ജീവിതത്തിൽ അഞ്ചോ അതിലധികമോ തവണ മിന്നലേറ്റിട്ടുണ്ടാവാം എന്നാണ് കണക്ക്. ഏകദേശം 130 അടി വരെ ഉയരത്തിൽ വളരുന്ന ഈ ടോങ്കാ ബീൻ ‘മുത്തശ്ശന്മാർ’ നൂറുകണക്കിന് വർഷം ജീവിക്കും. ഈ മിന്നലുകൾ അവരുടെ ആയുസ്സ് കൂട്ടാനും സഹായിച്ചേക്കാം എന്നാണ് ഗവേഷകർ പറയുന്നത്.
STORY HIGHLIGHTS : Minnal Murali akas Lightning tree in between plants